ശരിയായ ശരീര വളർച്ചയ്ക്കും, നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിനുമെല്ലാം തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മിക്കപ്പോഴും സങ്കീര്‍ണമായിരിക്കില്ല. എന്നാൽ രോഗം ക്യാൻസറാണെങ്കില്‍ തീര്‍ച്ചയായും അത് സമയബന്ധിതമായി ചികിത്സിക്കേണ്ടതുണ്ട്.
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ ഏതൊക്കെയാണ് നമുക്ക് ഒന്ന് മനസിലാക്കാം. ചെറുപ്പത്തിലേ റേഡിയേഷൻ ഏല്‍ക്കുന്നത്, പാരമ്പര്യഘടകങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളാകാം തൈറോയ്ഡ് ക്യാൻസറിലേക്ക് നയിക്കാം. കഴുത്തില്‍ വീക്കം വരുന്നതാണ് തൈറോയ്ഡ് ക്യാൻസറിന്‍റെ ഒരു പ്രധാന കാരണം. ചില കേസുകളില്‍ കഴുത്തിലൊരിടത്തോ അല്ലെങ്കില്‍ പലയിടങ്ങളിലോ ആയി വീക്കം കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശരീരഭാരം കൂടുന്നതും തൈറോയ്ഡ് ക്യാൻസറിന്‍റെ ഒരു ലക്ഷണമായി വരാവുന്നത്. വിശപ്പില്ലായ്മ, വിയര്‍പ്പില്‍ കുറവ്, തണുപ്പ് സഹിക്കാൻ കഴിയാത്ത അവസ്ഥ എന്നുതുടങ്ങി ‘ഹൈപ്പോതൈറോയ്ഡിസം’ അഥവാ തൈറോയ്ഡ് ഹോര്‍മോൺ കുറയുന്ന അവസ്ഥയിലെ ലക്ഷണങ്ങളെല്ലാം തൈറോയ്ഡ് ക്യാൻസറിലും വരാം.
ചിലരില്‍ ശ്വാസതടസം, ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കാണാറുണ്ട്. ശബ്ദത്തില്‍ ഇടര്‍ച്ച അല്ലെങ്കില്‍ വ്യത്യാസം വരുന്നതാണ് മറ്റൊരു തൈറോയ്ഡ് ക്യാൻസര്‍ ലക്ഷണം. ശ്രദ്ധിച്ചില്ലെങ്കില്‍ തൈറോയ്ഡ് ക്യാൻസര്‍ എല്ലിലേക്കും മറ്റും പടരുകയും ചെയ്യാം.
ക്യാൻസര്‍ തീവ്രത അനുസരിച്ചാണ് ചികിത്സയും നിശ്ചയിക്കപ്പെടുന്നത്. ഇതിനൊപ്പം പ്രായം, ലിംഗം മറ്റ് ആരോഗ്യാവസ്ഥകള്‍ എന്നിവയും പരിഗണിക്കാറുണ്ട്. അധിക കേസുകളിലും സര്‍ജറി തന്നെയാണ് ചെയ്യുക. തൈറോയ്ഡ് ഗ്രന്ഥി എടുത്തുമാറ്റുകയാണ് സര്‍ജറിയിലൂടെ ചെയ്യുക. ഇത് നേരത്തേ സൂചിപ്പിച്ചത് പോലെ ഓരോ രോഗിയുടെയും അവസ്ഥ അനുസരിച്ചാണ് എങ്ങനെ വേണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുക.