കോട്ടയം : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ ഗെയിംസിൽ മെഡൽ നേടിയ കുട്ടികളെ അനുമോദിച്ചു. കായിക താരങ്ങളെ മന്ത്രി വി എൻ വാസവൻ അനുമോദിച്ചു. ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ:ബൈജു ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ഗോവയിൽ നടന്ന 37- മത് അത്‌ലറ്റിക്സ്, ബാസ്കറ്റ് ബോൾ, തയ്ക്കവോണ്ടോ, നെറ്റ് ബോൾ, ബീച്ച് ഹാൻഡ് ബോൾ എന്നീ കായിക ഇനങ്ങളിൽ മെഡൽ നേടിയിട്ടുള്ള കോട്ടയം ജില്ലക്കാരും, കോട്ടയത്ത് പഠിച്ചു കൊണ്ടിരിക്കുന്നതുമായ കായിക താരങ്ങൾക്കാണ് സ്വീകരണവും അനുമോദനവും നൽകിയത്. ദ്രോണാചാര്യ കെ. പി തോമസ് മാഷ് മുഖ്യ പ്രഭാഷണം നടത്തി.തായ്ക്കൊണ്ടോയിൽ സ്വർണം നേടിയ മാർഗരറ്റ് മരിയ റെജി , ബാസ്ക്കറ്റ് ബോളിൽ സ്വർണം നേടിയ കെ.ശ്രീലക്ഷ്മി , ബീച്ച് ഹാൻഡ് ബോളിൽ വെള്ളി നേടിയ അശ്വതി രവീന്ദ്രൻ , അർച്ചന വേണു , അഭിരാമി ശശികുമാർ , ആൻസി മോൾ വിൻസന്റ് , അരുന്ധതി പ്രദീപ് കുമാർ , നെറ്റ് ബോളിൽ വെള്ളി മെഡൽ നേടിയ സി.കെ ജയകൃഷ്ണൻ , പി.എസ്. അതിരുദ്ധൻ, 4 x 400 മീറ്റർ റിലേയിൽ സ്വർണം നേടിയ അനന്ദുമോൻ എം എസ് , നെറ്റ് ബോളിൽ വെങ്കലം നേടിയ സോന ജി.ജി എന്നിവർക്കാണ് സ്വീകരണം നൽകിയത്.