പാമ്പാടി : ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോട്ടയം പാമ്ബാടിയിലെ ബാറിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ് വിനോദിനെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30 യോടെ വിനോദിനെ കാറിനകത്ത് അബോധാവസ്ഥയില്‍ ഹോട്ടല്‍ ജീവനക്കാരാണ് കണ്ടത്. ഉച്ചയ്ക്ക് 2 മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ വിനോദ് ഇരുന്നെന്നാണ് വ്യക്തമാകുന്നത്. മണിക്കൂറുകളോളം കാണാതെ വന്നതോടെയുള്ള അന്വേഷണത്തിനൊടുവിലാണ് വിനോദിനെ കാറിനകത്ത് ഹോട്ടല്‍ ജീവനക്കാര്‍ കണ്ടെത്തിയത്.തട്ടി വിളിച്ചിട്ടും വിനോദ് കാര്‍ തുറന്നില്ല. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം മറ്റുള്ളവരെയും അറിയിച്ചു. ഒടുവില്‍ സ്ഥലത്തെത്തിയവര്‍ കാറിന്റെ ചില്ല് പൊട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന വിനോദിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. സ്റ്റാര്‍ട്ടാക്കിയ കാറില്‍ പ്രവര്‍ത്തിച്ചിരുന്ന എ സിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്.