തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ഗുരുഅരങ്ങ് ശ്രീനാരായണ കലോത്സവം ആർ. ശങ്കർ മേഖലാതല മത്സരങ്ങളിൽ മുത്തൂർ ശാഖ ഓവറോൾ കിരീടം കരസ്ഥമാക്കി. എസ്.എൻ.ഡി.പി.യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ കലോത്സവം ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സന്ദേശം നൽകി. യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ വിശിഷ്ടാതിഥിയായി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, കൗൺസിലർമാരായ സരസൻ ഓതറ, ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, മനോജ് ഗോപാൽ, പ്രസന്നകുമാർ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ. രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് പി.ഡി. ജയൻ, സെക്രട്ടറി പ്രസാദ് കരിപ്പക്കുഴി എന്നിവർ പ്രസംഗിച്ചു.