അഹമ്മദാബാദ് : ഇന്ത്യയുടെ വിശ്വകിരീടത്തിനായി കണ്ണുനട്ടിരുന്നവരെ നിരാശരാക്കി ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നേടിയിരിക്കുകയാണ്.ആവേശ ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിനാണ് സന്ദര്‍ശകരായ കംഗാരുക്കള്‍ തകര്‍ത്തത്. തോല്‍വി അറിയാതെ 10 ജയങ്ങളോടെ ഫൈനലിലേക്കെത്താന്‍ ഇന്ത്യക്കായെങ്കിലും കലാശപ്പോരാട്ടത്തില്‍ ഇന്ത്യ കളി മറക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളൊന്നും ഫൈനലില്‍ ഫലം ചെയ്തില്ല.മോശം ബാറ്റിങ്ങാണ് ഫൈനലില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് തൊട്ടതെല്ലാം പിഴച്ചു. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ രോഹിത് ശര്‍മയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയേയും മോശം ഷോട്ട് സെലക്ഷനേയുമാണ് സെവാഗ് വിമര്‍ശിച്ചത്. ‘രോഹിത് ശര്‍മക്ക് നിരാശ ഉണ്ടായോ ഇല്ലെയോ എന്നതല്ല, ടീം മാനേജ്‌മെന്റിനും ആരാധകര്‍ക്കും നിരാശയുണ്ടായി. ഒരു സിക്‌സും ഫോറും അടിച്ചുനില്‍ക്കുമ്പോള്‍ അത്തരമൊരു ഷോട്ട് വേണ്ടിയിരുന്നില്ലെന്ന് ടീം മാനേജ്‌മെന്റ് അവനോട് പറയേണ്ടിയിരുന്നു. പവര്‍പ്ലേയുടെ അവസാന ഓവര്‍ എന്ന നിലയില്‍ പരമാവധി മുതലാക്കാനാണ് രോഹിത് ശ്രമിച്ചത്. മാക്‌സ് വെല്ലിനെ പരമാവധി മുതലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ രോഹിത് പുറത്തായത് മോശം ഷോട്ടിലായിരുന്നുവെന്നത് നിസംശയം പറയാം. അവസരം ലഭിക്കുമ്പോള്‍ വലിയ ഷോട്ട് കളിക്കണം. എന്നാല്‍ മത്സരത്തിന്റെ സാഹചര്യം മനസിലാക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഹിത് പുറത്തായ ശേഷം തികച്ചും വ്യത്യസ്തമായ പിച്ചാണ് കാണാനായത്. പിന്നീടുള്ള ആര്‍ക്കും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനോ സ്‌ട്രൈക്ക് മാറി കളിക്കാനോ സാധിച്ചില്ല’- ക്രിക് ബസിനോട് സംസാരിക്കവെ സെവാഗ് പറഞ്ഞു. ശുഭ്മാന്‍ ഗില്‍ നാല് റണ്‍സുമായി പുറത്തായി. അതുകൊണ്ടുതന്നെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പരമാവധി മുന്നോട്ട് കൊണ്ടുപോകാന്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ശ്രമിക്കണമായിരുന്നു.