പറഞ്ഞത് എല്ലാം കള്ളം : ആത്മഹത്യാ നാടകവും പൊളിഞ്ഞു : ഇടുക്കി ഉടുമ്പൻചോല സ്വദേശിയെ കൊലപ്പെടുത്തി : ഭാര്യ തമിഴ്നാട് പൊലീസിന്റെ പിടിയിൽ 

ഉടുമ്ബൻചോല: ഇടുക്കി ഉടുമ്പൻചോല സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ തമിഴ് നാട് ബോഡിനായ്ക്കന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഉടുമ്ബൻചോല സ്വദേശി രമേശ് മരിച്ച കേസിലാണ് ഭാര്യ കൃഷ്ണവേണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യയെന്ന് ഭാര്യ വരുത്തി തീര്‍ക്കാൻ ശ്രമിച്ച കേസാണ് ഒടുവില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തമിഴ്നാട് ബോഡി നയിക്കുന്നൂരില്‍ വച്ച്‌ രമേശിനെ ഭാര്യ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കൃഷ്ണവേണിയെ അറസ്റ്റ് ചെയ്തത്.

Advertisements

ഉടുമ്ബൻചോല സ്വദേശിയായ രമേശും ഭാര്യ കൃഷ്ണ വേണിയും ദീപാവലി ആഘോഷങ്ങള്‍ക്കാണ് ഉടുമ്ബൻചോലയില്‍ നിന്നും ബോഡി നായ്ക്കന്നൂര്‍ ജീവനഗറിലെ വീട്ടിലേക്ക് പോയത്. ബോഡിനായ്ക്കന്നൂരിലും ഇവര്‍ക്ക് വീടും സ്ഥലവുമുണ്ട്. ബുധനാഴ്ച ഭര്‍ത്താവ് രമേശ് തുങ്ങിച്ചാകാൻ ശ്രമിച്ചെന്നും താൻ കെട്ടഴിച്ച്‌ താഴെയിട്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും കൃഷ്ണവേണി അയല്‍ക്കാരെ വിളിച്ച്‌ അറിയിച്ചു. തുടര്‍ന്ന് അയ‌ല്‍ക്കാ‍ര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രിയില്‍ എത്തും മുൻപേ രമേശ് മരിച്ചതായി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പരിക്കുകള്‍ കണ്ടതിനെ തുടര്‍ന്ന് മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു,. ഇതോടെ ഭാര്യ കൃഷ്ണവേണിയെ പൊലീസ് ചോദ്യം ചെയ്തു. കുറച്ചു നാളായി ബോഡിനായക്കന്നൂരിലെ സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. കൃഷ്ണവേണി പറയുന്ന ആള്‍ക്ക് വേഗത്തില്‍ സ്ഥലം കൈമാറണമെന്ന ആവശ്യമാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണം. പതിനഞ്ചാം തീയതി ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി. ഇതിനിടെ നിലത്ത് വീണ രമേശിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കൃഷ്ണവേണി പൊലീസിനോട് പറഞ്ഞത്. കൃഷ്ണവേണിയെ ഉത്തമപാളയം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 19 വര്‍ഷം മുമ്ബാണ് ഇരുവരും വിവാഹം കഴിച്ചത്. രണ്ടു കുട്ടികളുമുണ്ട്.

Hot Topics

Related Articles