നവകേരള സദസ്സ് അശ്ലീലനാടകം ; ജനങ്ങളോട് സര്‍ക്കാര്‍ ആകാശവാണിയാകുന്നു ; ഏത് വകുപ്പ് എടുത്താലും സർക്കാരിന് ദാരിദ്ര്യത്തിന്റെ കഥയാണ് പറയാനുള്ളത് ; വി ഡി സതീശൻ

കോട്ടയം : ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ അത് മറയ്ക്കാൻ ശ്രമിക്കുന്ന അശ്ലീലനാടകമാണ് നവകേരള സദസ്സെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനങ്ങളോട് സര്‍ക്കാര്‍ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസ്സില്‍ കാണുന്നത്. ജനങ്ങളുടെ ചെലവിലാണ് ഇതൊക്കെ നടക്കുന്നത്. ഏത് വകുപ്പ് എടുത്താലും ദാരിദ്ര്യത്തിന്റെ കഥയാണ് പറയാനുള്ളത്. എന്നിട്ടാണ് ഈ കെട്ടുകാഴ്ചയെന്നും വി.ഡി. സതീശൻ പറഞ്ഞു.

Advertisements

സര്‍ക്കാരിനെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ടുമുതല്‍ 22 വരെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, സര്‍ക്കാരിന്റെ പരാജയത്തേയും കെടുകാര്യസ്ഥതയേയും അഴിമതിയേയും ജനങ്ങളുടെ മുമ്ബില്‍ വിചാരണ ചെയ്യുന്ന സദസ്സുകളായിരിക്കും ഇതെന്നും കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവകേരള സദസിന് ഉദ്യോഗസ്ഥരെ മുഴുവനും ആളെക്കൂട്ടാൻ വിട്ടിരിക്കുകയാണ്. എല്ലാവരേയും എത്തിക്കണമെന്ന് കുടുംബശ്രീക്കാര്‍ക്ക് ഭീഷണി, തൊഴിലുറപ്പു പദ്ധതിക്കാര്‍ക്ക് ഭീഷണി, ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി, പോലീസുകാര്‍ക്ക് ഭീഷണി. അല്ലാതെ ജനങ്ങളാരും വരില്ല. ഭയപ്പെടുത്തി കൊണ്ടുവരുന്ന ആളുകളല്ലാതെ ഈ കെട്ടുകാഴ്ച കാണാൻ ആരും വരില്ല. ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ചെലവിലാണ് ഈ നാടകം മുഴുവൻ നടത്തുന്നത്. നവകേരളസദസ്സുകൊണ്ട് ആര്‍ക്കാണ് പ്രയോജനമുള്ളത്. ഏതെങ്കിലും ജനകീയ പ്രശ്നത്തിന് പരിഹാരമുണ്ടാകുമോ?’, വി.ഡി. സതീശൻ ചോദിച്ചു.

Hot Topics

Related Articles