ന്യൂസ് ഡെസ്ക് : ദൂരയാത്രകള്‍ ചെയ്യുമ്പോള്‍ വിശ്രമിക്കാന്‍ വേണ്ടി കാറില്‍ ഏസി ഓണാക്കി കിടക്കുന്നവരാണോ നിങ്ങള്‍? ഒരു കാരണവശാലും ഇങ്ങനെ ചെയ്യരുത്.കാറിന്റെ വിന്‍ഡോ ഗ്ലാസ് പൂര്‍ണമായി അടച്ച് ഏസി ഓണാക്കി കിടക്കുമ്ബോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയ്ക്ക് സാധ്യതയുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ മരണത്തിനു വരെ കാരണമാകും.
ഏസി ഓണാക്കി ഉറങ്ങുന്നതല്ല യഥാര്‍ഥത്തില്‍ അപകട കാരണം. മറിച്ച് ഏസി ഓണ്‍ ആക്കണമെങ്കില്‍ വാഹനത്തിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇങ്ങനെ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് വഴി കാറിന്റെ വിടവുകളിലൂടെയോ എയര്‍കണ്ടീഷന്‍ ഹോളിലൂടെയോ കാര്‍ബണ്‍ മോണോക്‌സൈഡ് പ്രവേശിക്കുന്നു. ഉറക്കത്തില്‍ ഈ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാല്‍ അതിവേഗം ബോധരഹിതരാകും. തുടര്‍ന്ന് ഓക്‌സിജന്‍ ശ്വസിക്കാന്‍ കഴിയാതെ മരണത്തിലേക്ക് വരെ കാര്യങ്ങള്‍ പോകും. വിന്‍ഡോ ഗ്ലാസുകള്‍ പൂര്‍ണമായി അടച്ച് എഞ്ചിന്‍ ഓണ്‍ ആക്കി കാറിനുള്ളില്‍ കിടക്കരുത്. കാര്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യേണ്ടതും അത്യാവശ്യമാണ്.