എരുമേലി : പ്രഭാത സവാരിയ്ക്കിറങ്ങിയ ഓട്ടോ ഡ്രൈവർ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. ശബരിമല റൂട്ടിൽ എരുമേലി കുറവാമൂഴി വായനശാലക്ക് മുന്നിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. എരുമേലി കൊരട്ടി പാലത്തിന് സമീപം ഓട്ടോ ഓടിക്കുന്ന ടി.ഡി മജീഷ് (43) ആണ് മരിച്ചത്. അപകട വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് സേഫ്സോൺ ഡ്യൂട്ടിക്ക് എത്തിയ സേഫ്സോൺ ഡ്രൈവർ ഫൈസൽ പി എം കണ്ട്രോൾ റൂമിൽ വിവരം അറിയിച്ചു. ഉടനടി സംഭവ സ്ഥലത്തെത്തിയ കണ്ട്രോൾ റൂം എം വി ഐ ജയപ്രകാശ് ബി, എ എം വി ഐ വരുൺ സേഫ്സോൺ ഡ്രൈവർ ഫൈസൽ, രാജേഷ് വി കുന്നിൽ, നന്ദു എന്നിവർ ചേർന്ന് കാഞ്ഞിരപ്പള്ളി മേരിക്വീൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിനിടയാക്കിയ വാഹനം സംബന്ധിച്ച് എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.