വൈക്കം: ദക്ഷിണ കാശി വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് വെള്ളിയാഴ്ച് കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8.45നും 9.05നും ഇടയിലാണ് കൊടിയേറ്റ്.
കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ കമ്മിഷണർ ബി.എസ്. പ്രകാശും കലാമണ്ഡപത്തിൽ സിനിമാതാരം രമ്യാ നമ്പീശനും ദീപം തെളിയിക്കും. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിനാണ്. ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. 24ന് നടക്കുന്ന കൊടിപ്പുറത്ത് വിളക്ക്. അഞ്ച്, ആറ്, എട്ട്, പതിനൊന്ന് ഉത്സവ ദിവസങ്ങളിൽ നടക്കുന്ന ഉത്സവബലി, എഴാം ഉത്സവനാളിൽ നടക്കുന്ന ഋഷഭവാഹനമെഴുന്നളളിപ്പ്, എട്ട്, ഒൻപത് ഉത്സവ ദിവസങ്ങളിൽ നടക്കുന്ന വടക്കും, തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്, ഒൻപതാം നാളിലെ കാഴ്ചശ്രീബലി, പ ത്താം ഉത്സവ നാളിലെ വലിയ ശ്രീബലി, വലിയ വിളക്ക്, അഷ്ടമി ദർശനം, അഷ്ടമി വിളക്ക്, വലിയ കാണിക്ക എന്നിവ പ്രധാന ചടങ്ങുകളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഴാം ഉത്സവനാൾ മുതൽ അഷ്ടമി ദിനം വരെ ദേവസ്വം വക പ്രാതലും ഉണ്ടാവും. അഷ്ടമി ദിവസം 121 പറയുടെ പ്രാതലാണ് ഒരുക്കുന്നത്. ദിവസവും അത്താഴ ഭക്ഷണവും ഉണ്ട്.