പ്രമേഹരോഗികള്‍ മധുരക്കിഴങ്ങ് ഒഴിവാക്കണോ ? അറിയാം

പ്രമേഹരോഗികള്‍ പലപ്പോഴും മധുരമുള്ളതിനാല്‍ മധുരക്കിഴങ്ങ് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. മധുരക്കിഴങ്ങില്‍ ഫൈബര്‍ വിറ്റാമിനുകള്‍, മിനറലുകള്‍, ആന്റി ഓക്‌സിഡന്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. 

Advertisements

മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മധുരക്കിഴങ്ങില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ ബി 6, പൊട്ടാസ്യം തുടങ്ങിയവ ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

വിറ്റാമിന്‍ എ ധാരാളം അടങ്ങിയതിനാല്‍ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയതിനാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. 

കൂടാതെ ബീറ്റാകരോട്ടിന്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും സഹായിക്കും. മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവ തടയാനും മധുരക്കിഴങ്ങ് ഉപയോഗപ്രധമാണ്.

Hot Topics

Related Articles