നിങ്ങൾക്ക് ഇത്തരം ശീലങ്ങൾ ഉണ്ടോ? എന്നാൽ ഇത് മറവിയിലേക്കുള്ള വഴി തെളിക്കലാണ്… അറിയാം

മറവി എപ്പോൾ എങ്ങനെയാണ് ഉണ്ടാവുക എന്നൊന്നും പറയാൻ കഴിയില്ല. നിത്യജീവിതത്തില്‍ നമ്മെ ബാധിക്കുന്ന ശാരീരിക – മാനസികപ്രശ്നങ്ങള്‍ നമ്മെ മറവിയിലേക്ക് നയിച്ചേക്കാം. കാരണം ഇന്ന് നാം നിസാരമായി കാണുന്ന കാര്യങ്ങളാകാം നാളെ വലിയ സങ്കീര്‍ണതകളിലേക്ക് നയിക്കുന്നത്. മറവിയിലേക്ക് നമ്മെ നയിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Advertisements

വളരെക്കാലമായി സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദം നേരിട്ടു കൊണ്ടിരിക്കുന്നവരിലും മറവി കാണാറുണ്ട്. ജോലിസംബന്ധമായ സ്ട്രെസോ, കുടുംബത്തില്‍ നിന്നുള്ള സ്ട്രെസോ, മറ്റ് ഏതെങ്കിലും കാരണങ്ങള്‍ മൂലമുള്ള സ്ട്രെസോ ഒക്കെയാകാം വില്ലനായി വരുന്നത്. എന്തായാലും സ്ട്രെസ് അധികമാകുമ്പോള്‍ അത് ഓര്‍മ്മശക്തിയെ പ്രവര്‍ത്തിപ്പിക്കുന്ന തലച്ചോറിന്‍റെ ഭാഗത്തെ ബാധിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിലരുണ്ട് ആരോടും മിണ്ടാതെയും ഇടപഴകാതെയും എപ്പോഴും വീട്ടിനകത്തോ മറ്റോ ചടഞ്ഞുകൂടിയിരിക്കുന്നവര്‍. ഇങ്ങനെ സാമൂഹികബന്ധങ്ങളോ സൗഹൃദങ്ങളോ ഇല്ലാതെ ദീര്‍ഘകാലം തുടരുന്നവരിലും ക്രമേണ മറവി ബാധിക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ മാനസികാരോഗ്യ പ്രശ്നങ്ങളാണ് ക്രമേണ പല പല പ്രശ്നങ്ങള്‍ ആയി മാറി തലച്ചോറിനെയും ബാധിക്കുന്നത്.

ഉറക്കമില്ലായ്മയോ സുഖകരമായ- ആഴത്തിലുള്ള ഉറക്കം പതിവായി ലഭിക്കാത്തതോ ആണ് ഒരു കാരണം. പല വിഷയങ്ങള്‍ കൊണ്ടും ഉറക്കമില്ലായ്മയുണ്ടാകാം. അത് മാനസികപ്രശ്നങ്ങള്‍ തന്നെ ആകണമെന്നില്ല. തൈറോയ്ഡ് സംബന്ധിച്ച പ്രശ്നങ്ങളൊക്കെ ഇതിനുദാഹരണമാണ്. കാരണം ഏതാണെന്ന് കണ്ടെത്തി ഉറക്കമില്ലായ്മ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ അത് മറവിയെ കൂട്ടിക്കൊണ്ടിരിക്കും. 

ഇത് ജോലിയെയോ പഠനത്തെയോ ബന്ധങ്ങളെ പോലും ബാധിക്കാം. നമ്മള്‍ സുഖകരമായി മണിക്കൂറുകളോളം ഉറങ്ങുന്നതിലൂടെയാണ് തലച്ചോര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കണ്ടെത്തുന്നത്. ഉറക്കമില്ലാതാകുന്നതോടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പ്രശ്നത്തിലാകുന്നു. പ്രത്യേകിച്ച് ഓര്‍മ്മയുടേത്.

വ്യായാമമോ കായികാധ്വാനമോ ഏതുമില്ലാതെ മുഴുവൻ സമയം മടി പിടിച്ചിരിക്കുന്ന തരത്തില്‍ വര്‍ഷങ്ങളോളം ചിലവിടുന്നരും പേടിക്കണം. കാരണം അലസമായ ഈ ജീവിതരീതി ഇവരില്‍ എളുപ്പം മറവിയെത്തിക്കാം.

അനാരോഗ്യകരമായ ഭക്ഷണരീതി തുടര്‍ന്നുകൊണ്ടേയിരിക്കുന്നതും ക്രമേണ മറവി കൂട്ടാം. പ്രോസസ്ഡ് ഫുഡ്സ്, മധുരം അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍, ആരോഗ്യത്തിന് ദോഷകരമായി വരുന്ന കൊഴുപ്പ് എല്ലാം ഇത്തരത്തില്‍ പതിയെ തലച്ചോറിനെ ബാധിക്കാം. സമഗ്രമായ ഭക്ഷണരീതിയാണ് നല്ലത്. എല്ലാം കഴിക്കണം. മിതമായ രീതിയില്‍. കൂട്ടത്തില്‍ പച്ചക്കറികളും പഴങ്ങളുമെല്ലാം നല്ലതുപോലെ കഴിക്കാനും ശ്രദ്ധിക്കണം.

പതിവായി പുകവലിക്കുന്ന ശീലമുള്ളവരില്‍ തലച്ചോറിന്‍റെ ആരോഗ്യം ബാധിക്കപ്പെടാറുണ്ട്. ഇത് ഓര്‍മ്മക്കുറവിലേക്കും നയിക്കാം. പതിവായ മദ്യപാനവും ഇതുപോലെ മറവിക്ക് കാരണമാകാറുണ്ട്. മദ്യപാനവും പതിവാകുമ്പോള്‍ തലച്ചോര്‍ ബാധിക്കപ്പെടുന്നത് മൂലമാണിങ്ങനെ സംഭവിക്കുന്നത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.