വൈക്കം നഗരത്തിൽ കംഫർട്ട് സ്റ്റേഷനിൽ നിന്ന് മാലിന്യങ്ങൾ റോഡിലേയ്ക്ക് പൊട്ടിയൊഴുകുന്നു ; വൈക്കത്തഷ്ടമി ആരംഭിച്ച് 3 ദിനങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ ഇടപെടാതെ നഗരസഭ അധികൃതർ

ന്യൂസ് ഡെസ്ക് : തീർത്ഥാടന കേന്ദ്രങ്ങളിൽ പേരുകേട്ട വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഏറെ പ്രസിദ്ധമായ അഷ്ടമി മഹോൽസവം ആരംഭിച്ചിട്ട് 3 നാളുകൾ പിന്നിട്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ ക്ഷേത്ര പരിസരത്തു നിന്നും വളരെ ജനകീയമായ പ്രശ്നം ചർച്ചാ വിഷയമായി മാറുകയാണ്. വൈക്കം നഗരത്തിൽ കംഫർട്ട് സ്റ്റേഷനിൽ നിന്ന് മാലിന്യങ്ങൾ റോഡിലേയ്ക്ക് പൊട്ടിയൊലിക്കുന്നതായുള്ള പരാതികളാണ് ഇപ്പോൾ വൈക്കത്ത് നിന്നും ലഭിക്കുന്നത്. വൈക്കം അഷ്ടമി മഹോത്സവം നടക്കുന്ന സാഹചര്യത്തിലാണ് വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപം ഇത്തരത്തിൽ മാലിന്യം റോഡിലേയ്ക്ക് ഒഴുകുന്നത്. 

Advertisements

ഇത് മൂലമുണ്ടാകുന്ന ദുർഗന്ധമുൾപ്പടെ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടായി മാറുകയാണ് . നിരവധി ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ നൂറ് കണക്കിന് അയ്യപ്പന്മാരാണ്  ദിനം പ്രതി എത്തുന്നത്.  ഇവർ പ്രധാനമായും ആശ്രയിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ നിന്നാണ് ഇത്തരത്തിൽ കക്കൂസ് മാലിന്യം പൊട്ടിയൊലിച്ച് റോഡിലൂടെ ഒഴുകുന്നത്. നഗ്ന പാദരായെത്തുന്ന അയ്യപ്പന്മാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ ഉണ്ടാകുവാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ തന്നെ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ വൈക്കത്ത് നിരവധി ഭക്തന്മാർ ഒഴുകിയെത്തുന്ന ക്ഷേത്രത്തിൽ ഇത്തരത്തിലൊരു ജനകീയ വിഷയം നടന്നിട്ടും നഗരസഭ അധികൃതർ വിഷയത്തിൽ പരിഹാരം കാണുവാൻ വേണ്ട ഇടപെടൽ നടത്തുന്നില്ല എന്ന ആക്ഷേപവുമുയരുന്നുണ്ട്. 

ജനകീയ വിഷയത്തിൽ ഒരു ഇടപെടലും ഇതുവരെയായിട്ടും നഗരസഭ അധികൃതർ നടത്തിയിട്ടില്ല എന്നുള്ളതാണ് വേദനാജനകമായ കാര്യം. വൈക്കത്തഷ്ഠമി ആരംഭിച്ച് 3 ദിവസങ്ങൾ പിന്നിട്ടിട്ടും ഇതേ സാഹചര്യം തന്നെ തുടരുകയാണ്. പ്രദേശത്ത് പ്രതിഷേധം ശക്തമായതോടെ പ്രദേശവാസികളാണ് ദൃശ്യങ്ങൾ ജാഗ്രത ന്യൂസ് ലൈവിന് അയച്ചു നൽകിയത്. ഇതേ തുടർന്നാണ് ജാഗ്രത ന്യൂസ് വിഷയം വാർത്തയാക്കുന്നത്.

Hot Topics

Related Articles