വീട്ടുമുറ്റത്തെ കുളത്തില്‍ മീൻ പിടിക്കാനിറങ്ങി ഭീകരൻ : വമ്പൻ അണലി വലയിൽ കുടുങ്ങി 

മാന്നാര്‍: വീട്ടുമുറ്റത്തെ കുളത്തില്‍ മീൻ പിടിക്കാനിറങ്ങിയ അണലി വലയില്‍ കുടുങ്ങി. ആലപ്പുഴ മാന്നാറിലാണ് സംഭവം. നീണ്ട നേരത്തെ പരിശ്രമത്തിന് പിന്നാലെ അണലിയെ രക്ഷപെടുത്തി. മാന്നാര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്ബര്‍ സെലീന നൗഷാദിന്റെ വീട്ടുമുറ്റത്ത് നിന്നാണ് നാലരയടി നീളമുള്ള അണലിയെ പിടികൂടിയത്. പാവുക്കര മുല്ലശേരിക്കടവിനു സമീപം പമ്ബാ നദീതീരത്തുള്ള തുണ്ടിയില്‍ വീടിന്റെ മുൻവശത്ത് മീൻ വളര്‍ത്തുന്നതിനായി കെട്ടി ഉയര്‍ത്തിയ ടാങ്കിനു സമീപം വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു അണലിയെ കണ്ടെത്തിയത്. സെലീനയും ഭര്‍ത്താവ് നൗഷാദും മകൻ ഇര്‍ഷാദും രാവിലെ വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്ബോഴാണ് വലയില്‍ കുടുങ്ങിയ അണലി ശ്രദ്ധയില്‍പെട്ടത്. സെലീന നൗഷാദ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പതിനൊന്ന് മണിയോടെ സ്നേക്ക് റെസ്‌ക്യൂവെര്‍ ചെങ്ങന്നൂര്‍ പൂമല സ്വദേശി സാം ജോണ്‍ സ്ഥലത്തെത്തിയാണ് അണലിയെ പിടികൂടിയത്. പിടികൂടിയ അണലിയെ വനം വകുപ്പിന്റെ റാന്നി റാപ്പിഡ് റെസ്പോണ്‍സ് ടീമിന് കൈമാറുമെന്ന് സാം ജോണ്‍ പറഞ്ഞു. പമ്ബാനദിയുടെ തീരങ്ങള്‍ കാട് കയറിക്കിടക്കുന്നതിനാല്‍ ഈ പ്രദേശത്ത് വിഷപ്പാമ്ബുകളുടെ ശല്യം ഏറെയുള്ളതായി പ്രദേശവാസികള്‍ പറയുന്നത്.

Advertisements

Hot Topics

Related Articles