ആലപ്പുഴ : മാവേലിക്കര- തട്ടാരമ്പലം റൂട്ടിൽ പുളിമൂട് ജംഗ്ഷനു സമീപം കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു.
Advertisements
മാവേലിക്കര കല്ലുമല ഉമ്പർനാട് കെ കെ ആർ ഭവനത്തിൽ രാഘവന്റെ മകൻ അഭിലാഷ് ആണ് മരിച്ചത്. മാവേലിക്കര – തട്ടാരമ്പലം പുളിമൂട് ജംഗ്ഷനു കിഴക്ക് ഭാഗത്ത് വെച്ച് ഇന്നലെ രാത്രിയോടെ ആയിരുന്നു അപകടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹരിപ്പാട് ഫ്രൂട്സ് കടയിലെ ജീവനക്കാരായ അഭിലാഷ് ജോലി കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. ഇയാളുടെ ബൈക്കിനെ ആലപ്പുഴയിൽ നിന്നും വന്ന ഓർഡിനറി ബസ് മറികടക്കുന്നതിനിടെയായിരുന്നു അപകടം. പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.