‘ഔട്ട്-ഓഫ്-ദി-ബോക്സ്’ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ‘തിരുവനന്തപുരം’; ഇന്ത്യയിൽ നിന്നും ഇടം പിടിച്ച രണ്ടിലൊന്ന് നഗരമായി സംസ്ഥാന തലസ്ഥാനം

തിരുവനന്തപുരം: സാങ്കേതികപരായി വളർന്നു വരുന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഇടം നേടി തിരുവനന്തപുരം. ഗവേഷണ സ്ഥാപനമായ ബിസിഐ ഗ്ലോബൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ബിസിനസ്സിനും സോഫ്റ്റ്‌വെയർ വികസനത്തിനും മുന്നിട്ട് നിൽക്കുന്ന ലോകമെമ്പാടുമുള്ള 24 ‘ഔട്ട്-ഓഫ്-ദി-ബോക്സ്’ നഗരങ്ങളുടെ പട്ടികയിൽ ആണ് തിരുവനന്തപുരവുമുള്ളത്.  

Advertisements

മൂന്ന് ഭൂമിശാസ്ത്ര മേഖലകളിൽ നിന്നാണ് 24 നഗരങ്ങൾ തിരഞ്ഞെടുത്തത്. അമേരിക്ക (യുഎസ്, കാനഡ, മധ്യ, ലാറ്റിൻ അമേരിക്ക), ഇഎംഇഎ (യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക); കൂടാതെ, എപിഎസി  (ഇന്ത്യ, ചൈന ഉൾപ്പടെ ഏഷ്യ-പസഫിക്). മൂന്ന് ഭൂമിശാസ്ത്രങ്ങളിൽ നിന്നും എട്ട് സ്ഥലങ്ങൾ പട്ടികപ്പെടുത്തി. കൊൽക്കത്തയും തിരുവനന്തപുരവും മാത്രമാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ. നെതർലൻഡ്സ് ആസ്ഥാനമായുള്ള ബിസിഐ ഗ്ലോബലിന്റെ പങ്കാളിയായ ജോസ്ഫിയൻ ഗ്ലൗഡ്മാൻസാണ് പഠനത്തിന് നേതൃത്വം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, ഡിജിറ്റൽ ഹബ്ബുകൾ, ഹൈവേകൾ എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ളതോ അല്ലെങ്കിൽ വികസനത്തിലുള്ളതോ ആയ നഗരങ്ങളാണ് പട്ടികയിലുള്ളത്. സ്കേലബിലിറ്റി വാഗ്ദാനം ചെയ്യുന്നതിനായി, 1 ദശലക്ഷത്തിലധികം നിവാസികളുള്ള മെട്രോപൊളിറ്റൻ പ്രദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബി‌സി‌ഐ ഗ്ലോബൽ തിരുവനന്തപുരത്തെ തെരഞ്ഞെടുക്കാൻ കാരണം, തിരുവനന്തപുരത്ത് 1.7 മില്യൺ നിവാസികളുണ്ട്, നല്ല കാലാവസ്ഥ, താരതമ്യേന നല്ല ജീവിത നിലവാരം, കുറഞ്ഞ ചെലവ് എന്നിവയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊൽക്കത്തയെ തിരഞ്ഞെടുത്തത്, ജനപ്രിയ ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തൊഴിൽ വിപണി മത്സരം, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവുകൾ, എന്നിവ കണക്കിലെടുത്താണ്. മൾട്ടിനാഷണൽ കമ്പനികൾ നിലവിൽ കൊൽക്കത്തയില്‍ സാദ്ധ്യതകൾ തേടുന്നുണ്ട്. 

Hot Topics

Related Articles