വയനാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്ക്

കൽപ്പറ്റ : വയനാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്ക്. സുൽത്താൻ ബത്തേരിക്കടുത്ത് കല്ലൂരിൽ പുലർച്ചെ 5 മണിക്കായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കാട്ടാന വനം വകുപ്പിൻ്റെ നിരീക്ഷണത്തിലാണ്. ബസിൽ യാത്ര ചെയ്തിരുന്ന കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർക്കും പരിക്കേറ്റു. അപകടത്തിൽ ബസിൻ്റെ മുൻവശം തകർന്നു. പരിക്കേറ്റ യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങി.

Advertisements

Hot Topics

Related Articles