“നരേന്ദ്രമോദി ദുശ്ശകുനമല്ല , ഐശ്വര്യമെന്ന് രാജ്യത്തെ സാധാരണ ജനത ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചു; മോദിയുടെ ഉറപ്പ് ഭാരതത്തിന്റെ കരുത്ത്” : നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് വി.മുരളീധരന്‍

ദില്ലി: ബിജെപിക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍.”മോദിയുടെ ഉറപ്പ്” ആ ഉറപ്പാണ് ഭാരതത്തിന്‍റെ കരുത്ത്. നരേന്ദ്രമോദി ദുശ്ശകുനമല്ല , ഐശ്വര്യമെന്ന് രാജ്യത്തെ സാധാരണ ജനത ഒരിക്കല്‍ക്കൂടി ഉറക്കെ പ്രഖ്യാപിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ്– കമ്മ്യൂണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് ആക്രമിക്കുന്തോറും നരേന്ദ്രമോദി എന്ന ജനനേതാവ് കരുത്തനാകും. കോടിക്കണക്കിന് ദരിദ്രജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയ മോദി സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളാണ് മൂന്നു സംസ്ഥാനങ്ങളിലെ മിന്നുംവിജയത്തിന് കാരണം…

Advertisements

വി.മുരളീധരന്റെ വാക്കുകളിലേക്ക്…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മോദിയുടെ ഉറപ്പ്” ആ ഉറപ്പാണ് ഭാരതത്തിന്‍റെ കരുത്ത്…നരേന്ദ്രമോദി ദുശ്ശകുനമല്ല , ഐശ്വര്യമെന്ന് രാജ്യത്തെ സാധാരണ ജനത ഒരിക്കല്‍ക്കൂടി ഉറക്കെ പ്രഖ്യാപിച്ചു..

കോണ്‍ഗ്രസ്– കമ്മ്യൂണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് ആക്രമിക്കുന്തോറും കരുത്തനാകും നരേന്ദ്രമോദി എന്ന ജനനേതാവ്…

കോടിക്കണക്കിന് ദരിദ്രജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയ മോദി സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളാണ് മൂന്നു സംസ്ഥാനങ്ങളിലെ മിന്നുംവിജയത്തിന് കാരണം..

മോദിക്ക് വോട്ടു ചെയ്യുന്നവരെല്ലാം ‘വര്‍ഗീയവാദി’കളാണെന്ന പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ്–കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന്‍റെ തരംതാണ രാഷ്ട്രീയം കേരളജനതയും തിരിച്ചറിയും…

കേന്ദ്രപദ്ധതികളെ പേരുമാറ്റി സ്വന്തം പേരിലിറക്കുന്ന പിണറായിയുടെ കാപട്യം മലയാളി പൊളിച്ചടുക്കുന്ന കാലവും വിദൂരമല്ല…

പലസ്തീനും പ്രീണന രാഷ്ട്രീയവും മാത്രം കൈമുതലായ കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങളുടെ അവസരവാദത്തിനുള്ള തിരിച്ചടി വൈകില്ല…

ജനഹൃദയത്തില്‍ വിരി‍ഞ്ഞ ഒരായിരം താമരകള്‍ നല്‍കിയ പുത്തന്‍ ആത്മവിശ്വാസവുമായി മറ്റൊരു സഭാസമ്മേളനത്തിലേക്ക്…

Hot Topics

Related Articles