തിരുവല്ല :
പുരോഗമന കലാ സാഹിത്യ സംഘം (പുകസ) മുൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം റവ. എ പി ജേക്കബ് അനുസ്മരണ യോഗം പുകസ ഇരവിപേരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളളംകുളത്ത് വെച്ച് നടന്നു.
പുകസ ഏരിയാ കമ്മിറ്റി പ്രസിഡന്റ് പി ബി അഭിലാഷ് അദ്ധ്യക്ഷത വഹിച്ച യോഗം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. റ്റി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
അഡ്വ. കെ അനന്തഗോപൻ,
സിപിഐ എം ഏരിയാ സെക്രട്ടറി പി സി സുരേഷ് കുമാർ, പുകസ ജില്ലാ പ്രസിഡന്റ് കൈപ്പട്ടൂർ തങ്കച്ചൻ, സി ഡബ്ള്യു സി ചെയർമാൻ അഡ്വ. എൻ രാജീവ്, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം അഡ്വ. അഭിലാഷ് ഗോപൻ, പുകസ സംസ്ഥാന കമ്മിറ്റിയംഗം രാജൻ വർഗീസ്, രാജീവ് എൻ എസ്, ബി എ ബിജുകുമാർ, സണ്ണി മർക്കോസ് എന്നിവർ സംസാരിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം : റവ. എ പി ജേക്കബ് അനുസ്മരണ യോഗം നടത്തി
Advertisements