കോഴിക്കോട്ട് പരീക്ഷയ്ക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 7 വർഷം കഠിനതടവും 50000 രൂപ പിഴയും

കോഴിക്കോട്: കോഴിക്കോട്ട് പരീക്ഷയ്ക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് 7 വർഷം കഠിനതടവും 50000 രൂപ പിഴയും. കോഴിക്കോട് വടകര മേമുണ്ട സ്വദേ അഞ്ചുപുരയിൽ ലാലുവിനെയാണ് ശിക്ഷിച്ചത്. നാദാപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്. 

Advertisements

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം നടന്നത്. പ്ലസ്ടു കണക്ക് പരീക്ഷയുടെ ഡ്യൂട്ടിക്ക് വടകര അഴിയൂരിലെ സ്കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ മൊഴിയെടുത്തശേഷം കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വടകര മേമുണ്ടയിലെ ഗവ. സ്കൂളിലെ അധ്യാപകനാണ് ലാലു .

Hot Topics

Related Articles