പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് കെട്ടിട നികുതി പിരിവ് : കൊല്ലാട് മേഖലാ കളക്ഷൻ ക്യാമ്പുകൾ  ഡിസംബർ 5 മുതൽ 12 വരെ

പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിലെ വീട്ടുകരം ഉൾപ്പെടെയുള്ള കെട്ടിടനികുതി പിരിവ് ഊർജിതമാക്കുന്നതിന്റെ ഭാഗമായി  കൊല്ലാട് മേഖലയിലെ 6 കേന്ദ്രങ്ങളിൽ ഡിസംബർ 5 മുതൽ 12 വരെ പ്രവർത്തിക്കുന്ന കളക്ഷൻ ക്യാമ്പുകളിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി നികുതി സ്വീകരിക്കും . രാവിലെ 11 മണി മുതൽ 3 മണി വരെയാണ് സമയം .

Advertisements

 5- ചൊവ്വ : പുന്നയ്ക്കൽ ലൈബ്രറി ,  6- ബുധൻ : കുന്നംപള്ളി റേഷൻകട , 7- വ്യാഴം : കൊല്ലാട് ഗവ എൽ പി സ്കൂൾ , 8- വെള്ളി : നാൽക്കവല സഹകരണ ബാങ്ക്, 11- തിങ്കൾ :  കടുവാക്കുളം പ്രകാശ് ലൈബ്രറി , 12 – ചൊവ്വ:  പൂവൻതുരുത്ത് ഗവ എൽ പി സ്കൂൾ എന്നിവയാണ് നികുതി സ്വീകരിക്കുന്ന കേന്ദ്രങ്ങൾ . കൊല്ലാട് മേഖലയിലെ 1 , 2  , 3  , 4  , 20 , 21 , 22  , 23 വാർഡുകളിലെ നികുതിദായകർക്ക് പഞ്ചായത്ത് ക്രമീകരിക്കുന്ന ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ് .

Hot Topics

Related Articles