മുംബൈ പ്രസ്ക്ലബിന്റെ റെഡ്ഇങ്ക് ദേശീയ മാധ്യമ പുരസ്കാരം ഹിന്ദു കോട്ടയം പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഹിരൺ ഉണ്ണികൃഷ്ണന് 

കോട്ടയം : മുംബൈ പ്രസ്ക്ലബിന്റെ റെഡ്ഇങ്ക് ദേശീയ മാധ്യമ പുരസ്കാരം ലഭിച്ച ദ് ഹിന്ദു കോട്ടയം പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഹിരൺ ഉണ്ണികൃഷ്ണന്.  ക്രൈം ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ ദ് ഹിന്ദുവിലെ സീനിയർ അസിസ്റ്റൻ്റ് എഡിറ്റർ കെ.എസ് സുധി, സ്പെഷ്യൽ കറസ്പോണ്ടൻ്റ് എം.പി.പ്രവീൺ, ഹിരൺ എന്നിവർ ചേർന്ന് എഴുതിയ ലേഖനത്തിനാണു പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ചേർന്നതാണ് അവാർഡ്.  മുംബയ് ഓപ്പറ ഹൗസിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ  സ്വാതന്ത്ര്യ സമരസേനാനി സി.ജി.പരീഖ്, സീനിയർ സുപ്രീം കോടതി അഭിഭാഷകയായ ഇന്ദിര ജയ്സിങ്  എന്നിവർ ചേർന്നു പുരസ്കാരം സമ്മാനിച്ചു.

Advertisements

Hot Topics

Related Articles