കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ അഞ്ച് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം അയർക്കുന്നം കുറിച്ചി മീനടം നാട്ടകം പള്ളിക്കത്തോട് പാമ്പാടി കിടങ്ങൂർ പുതുപ്പള്ളി തൃക്കൊടിത്താനം മണർകാട് തുടങ്ങിയ സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വെള്ളൂക്കുന്ന്, പൊങ്ങന്താനം ,അസംപ്ഷൻ,മുടിത്താനം ,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂല, അയർക്കുന്നം പി എച്ച് സി, പെരുമ്പക്കുന്ന്, എന്നീ ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏനാംചിറ, ഉദയ, ഇടനാട്ടുപടി, പ്ലാമ്മൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുത്തൻപുരപ്പടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ജോയി കമ്പനി,കെ യു നഗർ, പൂങ്കുടി,വോഡാഫോൺ, നിഷ കാക്കൂർ ,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ 9 മുതൽ 12 വരെ ആലുംക്കൽ തകിട്ടി ഭാഗത്തും,11 മുതൽ 5 വരെ നായിപ്ലാവ് പൊങ്ങൻപാറ,പന്തമാക്കൽ ഭാഗങ്ങളിലും വൈദുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി, ചെറുവള്ളികാവ്, കുറ്റിക്കൽ, ഇല്ലിമറ്റം, കല്ലേപ്പുറം എന്നിവിടങ്ങളിൽ കെഫോൺ ലൈൻ വർക്ക് നടക്കുന്നതിനാൽ രാവിലെ 10 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇഞ്ചക്കാട്ടുകുന്ന്, തെക്കേപ്പടി, കൊച്ചുമറ്റം, സെമിനാരി, ട്രാൻസ്ഫോമുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്താടി, ഊഴക്കമാടം, ചിറപ്പുറം, ചൂരക്കാട്ടുപടി, പാദുവ, ചക്കുപുര, കുറുമുണ്ട എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ടച്ചിങ് വെട്ടുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡീലക്സ് പടി ചെമ്പുംപുറം എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വട്ടവേലി, മധുരം ചേരിക്കടവ്, ഞാറയ്ക്കൽ , പൊൻ പള്ളി, ക്രിസ്റ്റീൻ 2 വര ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 1.30 വരെയും ഗുഡ് ന്യൂസ് ട്രാൻസ്ഫോമറിൽ 2 മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും