കാലാവസ്ഥ മാറുന്നത് അനുസരിച്ച് അസുഖങ്ങളും നമുക്ക് ഉണ്ടാവാറുണ്ട്. ചുമയാണ് അതിലെ പ്രധാനി. കാലാവസ്ഥയും വലിയൊരു പരിധി വരെ ഇതിനെ സ്വാധീനിക്കാറുണ്ട്. ഇപ്പോള്‍ തണുപ്പുകാലമായതിനാല്‍ തന്നെ ചുമയും ജലദോഷവുമെല്ലാം കൂടാം. ഒപ്പം ജീവിതരീതികളിലും ചിലത് ശ്രദ്ധിക്കുന്നത് ചുമയെ നിയന്ത്രിക്കാൻ നമ്മെ സഹായിക്കും. ഇതിനായി ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം…
ചിലരില്‍ പാലോ പാലുത്പന്നങ്ങളോ വലിയ രീതിയില്‍ ചുമ കൂട്ടാറുണ്ട്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. പാല്, തൈര്, ചീസ് എന്നിവയുടെയെല്ലാം ഉപയോഗം ഗണ്യമായി കുറയ്ക്കുന്നത് നന്നായിരിക്കും. പാലിന് പകരം ബദാം മില്‍ക്കോ ഓട്ട് മില്‍ക്കോ ഉപയോഗിക്കാവുന്നതാണ്. ദിവസത്തില്‍ ആവശ്യത്തിന് വെള്ളം കുടിച്ചില്ല എന്നുണ്ടെങ്കിലും ചുമ കൂടാം. തിളപ്പിച്ച് ആറിയ വെള്ളമേ കുടിക്കാവൂ. ഇത് നിര്‍ബന്ധമാണ്. ചുമയുണ്ടെങ്കില്‍ ഇളം ചൂടില്‍ തന്നെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ചുമയ്ക്കും തൊണ്ടവേദനയ്ക്കുമെല്ലാം ആശ്വാസം പകരും. എന്തായാലും വെള്ളത്തിന്റെ അളവ് കുറയാതിരിക്കാൻ ശ്രദ്ധിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രോസസ്ഡ് ഫുഡ്സ്, അല്ലെങ്കില്‍ ഫ്രൈഡ് ഫുഡ്സ് എന്നിവയും ചുമയുള്ളപ്പോള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. പൊതുവെ ആരോഗ്യപ്രശ്നങ്ങളുള്ളപ്പോള്‍ ഇവ തീരെയും കഴിക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ഇവ ദഹനക്കുറവുണ്ടാക്കും. ആകെയും അസുഖം മാറുന്നത് വൈകിപ്പിക്കുകയും ചെയ്യും. വൈറ്റമിൻ -സി, കിട്ടിയാലേ നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടൂ. വൈറ്റമിൻ സിയുടെ മികച്ച ഉറവിടമായി കരുതപ്പെടുന്ന ഒന്ന് സിട്രസ് ഫ്രൂട്ട്സ് ആണ്. നാരങ്ങ, ഓറഞ്ച് പോലുള്ളവ. എന്നാല്‍ ചുമ അധികമുള്ളപ്പോള്‍ ഇവ കഴിക്കുന്നത് വീണ്ടും തൊണ്ടയ്ക്ക് ചെറിയ പ്രയാസമുണ്ടാക്കും. എങ്കിലും മിതമായ അളവില്‍ കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല.
ചുമയും ജലദോഷവുമുള്ളപ്പോള്‍ ചൂടുള്ള ചായയും കാപ്പിയുമെല്ലാം കഴിക്കാൻ സുഖമാണ്. എന്നാല്‍ ചായയോ കാപ്പിയോ അമിതമാകാതെയും നോക്കണം. കാരണം ചായയിലും കാപ്പിയിലുമെല്ലാമുള്ള കഫീൻ അധികമാകുമ്പോള്‍ അത് വീണ്ടും അസുഖത്തെ ദീര്‍ഘിപ്പിക്കാം. കഫീൻ നമ്മുടെ ഉറക്കത്തെ അലോസരപ്പെടുത്തുന്നതിലൂടെയാണ് അസുഖം ഭേദമാകുന്നതിനും തിരിച്ചടിയാകുന്നത്.