കോട്ടയം : പി.സി ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം എൻ.ഡി.എയിലേയ്ക്ക്. എൻ ഡി എയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കേരള ജനപക്ഷം(സെക്യുലർ) സംസ്ഥാന കമ്മിറ്റി യോഗം പ്രഖ്യാപിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം മാലി ഹോട്ടലിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ഇതിന് പിന്നാലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പി.സി ജോർജുമായി ചർച്ച നടത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എൻ.ഡി.എ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെ.സുരേന്ദ്രൻ ചർച്ച നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. കേരള ജനപക്ഷം(സെക്യുലർ) സംസ്ഥാന വർക്കിംഗ് ചെയർമാൻ ഇ.കെ.ഹസ്സൻകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗം പാർട്ടി ചെയർമാൻ പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുമായി ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമായിരിക്കും പാർട്ടിക്ക് ഉണ്ടാകുക എന്ന് കേരള ജനപക്ഷം (സെക്യുലർ) സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തീരുമാനമെടുത്തു.
ലോകത്തിനും രാജ്യത്തിനും ഒരു പോലെ സ്വീകാരനായ,ഇന്ത്യയുടെ വളർച്ചയ്ക്ക് ഏറെ സംഭാവന നൽകുകയും ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതാണ് രാജ്യ താല്പര്യങ്ങൾക്ക് ഉത്തമം എന്നും യോഗം വിലയിരുത്തി . എൻഡിഎ മുന്നണി നേതൃത്വവുമായോ ബിജെപി നേതൃത്വവുമായോ ഇത് സംബന്ധിച്ചു ഔദ്യോഗികമായി ചർച്ചകൾ നടന്നിട്ടില്ല. അതിനായി പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം അനുസരിച്ച് ബിജെപി, എൻഡിഎ നേതൃത്വങ്ങളുമായി ചർച്ച നടത്തുന്നതിന് പി.സി. ജോർജ്,ഇ.കെ.ഹസ്സൻകുട്ടി, ജോർജ് ജോസഫ് കാക്കനാട്ട്,നിഷ എം.എസ്. പി.വി.വർഗീസ് എന്നിവർ അംഗങ്ങളായ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കാർഷിക മേഖലയിൽ മോഡി സർക്കാർ വലിയ വിപ്ലവങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ കേന്ദ്രസർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും സംസ്ഥാന സർക്കാർ വക മാറ്റി ചെലവഴിക്കുകയാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തും എന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ട് വേണം കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാൻ എന്നും യോഗം ഉദ്ഘാടനം ചെയ്തു പിസി ജോർജ് പറഞ്ഞു. അഡ്വ.ഷൈജോ ഹസൻ, സെബി പറമുണ്ട, ജോൺസൺ കൊച്ചുപറമ്പിൽ,ജോർജ് വടക്കൻ,പ്രൊഫ. ജോസഫ് ടി ജോസ്,പി.എം.വത്സരാജ്, സജി എസ് തെക്കേൽ,ബാബു എബ്രഹാം,ബെൻസി വർഗീസ്,ഇ.ഒ.ജോൺ ബീനാമ്മ ഫ്രാൻസിസ്, സുരേഷ് പലപ്പൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.