മുൻപിരുന്നവർ കിട്ടിയതെല്ലാം പുട്ടടിച്ചു തീർത്തതിന് ഞങ്ങളെന്തു ചെയ്യാനാണ് ? പനച്ചിക്കാട് പട്ടികജാതി സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകരോട് ഡയറക്ടർ ബോർഡ് അംഗത്തിന്റെ സത്യസന്ധമായ മറുപടി . കുത്തിയിരിപ്പ് സമരവുമായി നിക്ഷേപകർ

ചാന്നാനിക്കാട് : പനച്ചിക്കാട് പട്ടികജാതി സഹകരണ ബാങ്കിൽ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട നിക്ഷേപകരോട്   ഡയറക്ടർ ബോർഡംഗത്തിന്റെ വിചിത്രമായ മറുപടി . ഡിസംബർ 8 വെള്ളിയാഴ്ച രാവിലെ 11 മണിയോടുകൂടി ഇരുപത്തഞ്ചോളം നിക്ഷേപകർ സംഘടിച്ച് ബാങ്കിൽ എത്തുകയായിരുന്നു . കുടുംബശ്രീ അംഗങ്ങൾ , വഴിയോരക്കച്ചവടക്കാർ , ചെറുകിട വ്യാപാരികൾ , സ്ഥിര നിക്ഷേപകർ തുടങ്ങി നിരവധിയാളുകൾ  തങ്ങളുടെ നിക്ഷേപം തിരികെ നൽകണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ബാങ്കിൽ കയറിയിറങ്ങുകയാണ് .

Advertisements

25000 രൂപ മുതൽ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചവർ ഇതിൽ ഉൾപ്പെടും .  ചിട്ടി പിടിച്ച പണം നിക്ഷേപിച്ച് 2020 മുതൽ തിരിക ആവശ്യപ്പെടുന്നവരുമുണ്ട് . പണം എന്നു തിരികെ തരുമെന്ന നിക്ഷേപകരുടെ ചോദ്യത്തിന് യാതൊരു ഉറപ്പും   ആ സമയത്ത് ബാങ്കിൽ ഉണ്ടായിരുന്ന ഡയറക്ടർ ബോർഡംഗങ്ങൾക്ക് നൽകാനായില്ല . 40 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്കിലെ പണമെല്ലാം എവിടെപ്പോയി എന്ന് ചോദിച്ചപ്പോൾ മുൻ പിരുന്നവർ പുട്ടടിച്ചു തീർത്തതാണെന്ന  ബോർഡംഗത്തിന്റെ മറുപടി കേട്ട് പ്രതിഷേധത്തിനെത്തിയവർ പോലും ചിരിച്ചു പോയി . നിക്ഷേപകർ പിന്നീട് ബാങ്കിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി . ചിങ്ങവനം പോലീസെത്തി നിക്ഷേപകരുമായി ചർച്ച നടത്തി തിരിച്ചയക്കുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.