കോട്ടയം : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തിമോപചാരം അർപ്പിച്ച് നാട്. അവസാന യാത്രയ്ക്കായി എത്തിയ നേതാവിന് ഹൃദയാഭിവാദ്യം അർപ്പിച്ചാണ് നാട് മടക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കാനത്തെ വീട്ടിലെത്തി അന്തിമ ഉപചാരം അർപ്പിച്ചു. ഇന്നലെ രാത്രി മുതൽ കാനത്തെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ ആയിരങ്ങളാണ് ഭൗതിക ദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചത്. 10.45 വരെ പൊതു ദർശനം തുടർന്നു. ഒടുവിൽ പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളിയുടെ അകമ്പടിയിൽ ഭൗതിക ദേഹം ചിതയിലേയ്ക്ക് എടുത്തു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി പൊലീസ് സംഘം ബാൻഡ് മുഴക്കി അചാര വെടി നൽകിയാണ് ജനകീയ നേതാവിനെ യാത്രയാക്കിയത്. തുടർന്ന് ഭൗതിക ദേഹം ചിതയിലേയ്ക്ക് എടുത്തു. തുടർന്ന് ചേർന്ന അനുശോചന യോഗത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു അധ്യക്ഷത വഹിച്ചു. സി പി ഐ അഖിലേന്ത്യാ നേതാക്കളായ ഡി. രാജ , ആനി രാജ , കെ.നാരായണൻ , സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ , തോമസ് ചാഴികാടൻ എം.പി , നേതാക്കളായ ബിനോയ് വിശ്വം , പ്രകാശ് ബാബു , കെ. ഇ ഇസ്മയിൽ , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ എന്നിവർ പ്രസംഗിച്ചു.