ബദാം ഇനിമുതൽ കുതിർത്ത് കഴിക്കാം; ഗുണങ്ങൾ ഏറെ…

ഒട്ടുമിക്ക ആളുകൾക്കും വളരെ ഇഷ്ടമുള്ള ഒരു നട്സ് ആണ് ബദാം . വറുത്തും കുതിര്‍ത്തും തൊലി കളഞ്ഞുമെല്ലാം സാധാരണയായി ബദാം കഴിയ്ക്കാറുണ്ട്. ഏറെ പോഷകഗുണങ്ങളുള്ള ഇത് പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു.

Advertisements

ബദാം കുതിര്‍ക്കുന്നത് ഇതിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മാത്രമല്ല, കുതിര്‍ക്കുന്നത് ദഹനം എളുപ്പമാക്കുന്നു. ഇത് ബദാം കൂടുതല്‍ മൃദുവാകാന്‍ സഹായിക്കുന്നു. നല്ല ദഹനത്തിന് ഇതേറെ പ്രധാനമാണ്. മാത്രമല്ല, കുതിര്‍ത്താല്‍ ഇതിന്റെ തൊലി കളയേണ്ടതുമില്ല. ഇതിലെ പല പോഷകങ്ങളും തൊലിയ്ക്കടിയിലുണ്ട്. ഇത് കുതിര്‍ക്കാതെ പലരും തൊലി കളഞ്ഞാണ് കഴിയ്ക്കുന്നത്. കുതിര്‍ത്താല്‍ ഇതിന്റെ ആവശ്യമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുതിര്‍ത്തുന്നത് ഫൈററിക് ആസിഡ് ബദാമില്‍ നിന്നും നീക്കാന്‍ സഹായിക്കുന്നു. ബദാമിലെ കാല്‍സ്യം, അയേണ്‍, സി്ങ്ക്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ ശരീരത്തിന് ശരിയായി വലിച്ചെടുക്കാന്‍ തടസമായി നില്‍ക്കുന്ന ഒന്നാണ് ഫൈറ്റിക് ആസിഡ് എന്നത്. ബദാം കുതിര്‍ക്കുമ്പോള്‍ ഈ ദോഷം മാറുന്നു. ഫൈറ്റിക് ആസിഡ് ഇതില്‍ നിന്നും പോകുന്നു. 

മാത്രമല്ല, ബദാം കുതിര്‍ക്കുമ്പോള്‍ ഇതിലെ പോളിഫിനോളുകള്‍ പോലെയുള്ള ആന്റിഓക്‌സിഡന്റുകള്‍ നല്ല രീതിയില്‍ ലഭ്യമാകുന്നു. ഇത് ബദാം തൊലിയിലാണ് ഉള്ളത്. ഇത് കോശങ്ങളുടെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്.

ഇതിലെ ഫോസ്ഫറസ് കൂടുതല്‍ ലഭ്യമാക്കാനും ബദാം കുതിര്‍ക്കുന്നത് കൊണ്ട് സാധിയ്ക്കുന്നു. ഫോസ്ഫറസ് എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും മററും ഏറെ അത്യാവശ്യമാണ്. ഇത് കുതിര്‍ത്ത് കഴിയുമ്പോള്‍ ടാനിനുകള്‍, ഫൈറ്റിക് ആസിഡും നീക്കാനും സഹായിക്കുന്നു. ഇവയും പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ ശരീരത്തിന് തടസം സൃഷ്ടിയ്ക്കുന്നവയാണ്. മാത്രമല്ല, കുതിര്‍ക്കുമ്പോള്‍ ഇത് മൃദുവും സ്വാദുമുള്ളതാകുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.