തിരുവല്ല :
2024 ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു സ്വീപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി മാക് ഫാസ്റ്റ് കോളജില്‍ ഇ വി എം ഡെമോണ്സ്ട്രേഷന് സെന്റര്‍ ആരംഭിച്ചു. മാക് ഫാസ്റ്റില്‍ സ്ഥാപിച്ച സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാ താലൂക്കുകളിലും സെന്റര്‍ ആരംഭിക്കുന്നത്. പുതുതായി എത്തുന്ന വോട്ടര്‍മാര്‍ക്ക് എങ്ങനെയാണ് വോട്ടിംഗ് സാധ്യമാവുന്നതെന്നു കാണിച്ചു തരികയാണിതിലൂടെ ചെയ്യുന്നത്. ഇ വി എം, വി വി പാറ്റ് മെഷീനുകളെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുകയാണ് സെന്റര്‍ ചെയ്യുന്നത്.
കോളേജ് പ്രിന്‍സിപ്പിള്‍ ഡോ. വര്‍ഗീസ് കെ ചെറിയാന്, തഹസില്‍ദാര്‍ പി എ സുനില്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ ജോബിന് കെ ജോര്‍ജ് , ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബ് നോഡല്‍ ഓഫീസര്‍ റ്റിജി തോമസ് , വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.