പത്തനംതിട്ട: ഇന്ന് മുതൽ ശബരിമല സോപാനത്ത് ക്യു സംവിധാനം തുടങ്ങി. സോപാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യവും ഒരുക്കിയതായി അധികൃതർ അറിയിച്ചു.
അതേസമയം, സന്നിധാനത്ത് തിരക്ക് തുടരുകയാണ്. രാവിലെ 6 മണി വരെ 21,000 പേരാണ് പതിനെട്ടാം പടി കയറിയത്. അതേസമയം, ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം നിലവിൽ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വർഷത്തിൽ 15 ലക്ഷത്തോളം ഭക്തർ തെലങ്കാന ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്, അവർക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. തെലങ്കാന ബിജെപി പ്രസിഡന്റാണ് സാംസ്കാരിക – ടൂറിസം വകുപ്പ് മന്ത്രിയായ കിഷൻ റെഡ്ഡി.