കൊച്ചി : സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. കണ്ണാടിക്ക് മുമ്ബില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിച്ചാല്‍ തന്നെ സ്തനാര്‍ബുദ്ദത്തിന്‍റെ ആരംഭ ലക്ഷണങ്ങളെ തിരിച്ചറിയാം.
സ്തനങ്ങളില്‍ കാണുന്ന സ്തനാര്‍ബുദ്ദത്തിന്‍റെ ചില ലക്ഷണങ്ങളെ പരിയപ്പെടാം…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1. സ്തനങ്ങളില്‍ മുഴ
2. സ്തനത്തിന്‍റെ ആകൃതിയില്‍ മാറ്റം വരുക
3. ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക
4. സ്തനങ്ങളില്‍ ഞരമ്ബുകള്‍ തെളിഞ്ഞു കാണുക
5. സ്തനങ്ങളിലെ ചര്‍മ്മത്തിന് ചുവപ്പ് നിറം വരുക
6. സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക
7. സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മറ്റ് ലക്ഷണങ്ങള്‍…
മുലക്കണ്ണിനു ചുറ്റുമുള്ള ചര്‍മ്മങ്ങള്‍ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന തുടങ്ങിയവയും ചിലപ്പോള്‍ സ്തനാര്‍ബുദ്ദത്തിന്‍റെ ലക്ഷണങ്ങളാകാം. ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.