ശരീരഭാരം വേഗം കുറയണോ? കുടിക്കൂ “മഞ്ഞൾ – കുരുമുളക് ചായ”

മഞ്ഞള്‍ പൊതുവേ തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. ഇത് ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിനാല്‍ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയുന്നു. അമിത ശരീരഭാരമുള്ള ആളുകളിൽ അധികമായി അടിഞ്ഞുകൂടുന്ന കോശങ്ങളുടെ കൊഴുപ്പ് വളർച്ചയെ കുറയ്ക്കുന്നതിനും ശരീരഭാരം വേഗത്തിൽ വർദ്ധിക്കുന്നത് തടയാനും മഞ്ഞളിലെ കുര്‍കുമിന്‍ സഹായിക്കും.

Advertisements

കുരുമുളകും ഏറെ നല്ലതാണ്. ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുണ്ട്. മാത്രമല്ല, തടി കുറയ്ക്കാനും ഇതേറെ സഹായിക്കുന്നു. ദഹനപ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാന്‍ കുരുമുളകിന് കഴിയും. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ചൂടുല്‍പാദിപ്പിച്ചു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇത് കൊഴുപ്പു കത്തിച്ചു കളയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തടി കുറയ്ക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ കൂടി ഗുണം നല്‍കുന്നവയാണ്. ഇത്തരത്തില്‍ ഒന്നാണ് ടര്‍മറിക്-പെപ്പര്‍ ടീ. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കൂ. തടി കുറയ്ക്കാന്‍ പല വഴികളും നോക്കുന്നവരാണ് പലരും. ഇതിന് കുറുക്ക് വഴികളില്ലെന്നതാണ് വാസ്തവം. 

തടി കൂടാനുള്ള കാരണം തിരിച്ചറിഞ്ഞ് ഇതിന് പരിഹാരം തേടുകയെന്നതാണ് വാസ്തവം. ചിലപ്പോള്‍ ചില ഹോര്‍മോണ്‍ സംബന്ധമായ രോഗങ്ങള്‍ കാരണവും തടി കൂടും. ഉദാഹരണത്തിന് പോളിസിസ്റ്റിക് ഓവറി, തൈറോയ്ഡ് തുടങ്ങിയവ. ഇത്തരം അവസരങ്ങളില്‍ ഈ പ്രശ്‌നത്തിന് പരിഹാരം തേടിയാല്‍ മാത്രമേ തടി കുറയൂ. ഇതല്ലാത്ത പ്രശ്‌നങ്ങള്‍ക്ക് വ്യായാമവും ഭക്ഷണനിയന്ത്രണവുമാണ് പരിഹാരം. ഇതല്ലാതെ ചില വീട്ടുവൈദ്യങ്ങള്‍ കൂടി സഹായിക്കും. ഇത്തരത്തില്‍ ഒന്നാണ് ഒരു പാനീയം. പെപ്പര്‍, ടര്‍മറിക് ടീ.

ഇത് തയ്യാറാക്കാനായി 300 മില്ലി വെള്ളം, 4-5 കുരുമുളക്, ഒരു കഷ്ണം പച്ചമഞ്ഞള്‍ എന്നിവ വേണം. പച്ചമഞ്ഞള്‍ ലഭിച്ചില്ലെങ്കില്‍ 1 ടേബിള്‍സ്പൂണ്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടിയും ഉപയോഗിയ്ക്കാം. പച്ചമഞ്ഞളാണ് ഏറെ ഗുണകരം. പച്ചമഞ്ഞള്‍ ചെറിയ കഷ്ണങ്ങളായി ചീകുക. ഒരു പാനില്‍ വെള്ളം തിളപ്പിയ്ക്കാം. വെള്ളം തിളച്ച് കഴിയുമ്പോള്‍ ഇതിലേയ്ക്ക് ഈ മഞ്ഞള്‍ക്കഷ്ണങ്ങള്‍ ഇടാം. ഇത് ചെറിയ ചൂടില്‍ 2, 3 മിനിറ്റ് തിളച്ച് കഴിയുമ്പോള്‍ ഇതിലേയ്ക്ക് കുരുമുളക് ചതച്ചതും ഇടാം. ഇതും കുറവ് തീയില്‍ നല്ലത്‌പോലെ തിളപ്പിയ്ക്കുക.

നല്ലതുപോലെ തിളച്ച് കുരുമുളകിലേയും മഞ്ഞളിലേയും ഗുണങ്ങള്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിക്കഴിയുമ്പോള്‍ ഇത് ഊറ്റിയെടുക്കാം. പിന്നീട് ചെറുചൂടോടെ കുടിയ്ക്കാം. ഇത് ദിവസവും കുടിയ്ക്കാം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെറുംവയറ്റില്‍ കുടിയ്‌ക്കേണ്ടതില്ല. പ്രാതലിനൊപ്പം ഇത് കുടിച്ചാല്‍ മതിയാകും. തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കാനും ഇത് സഹായിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.