എത്രയൊക്കെ പരീക്ഷണങ്ങൾ മാറി മാറി ചെയ്തിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലേ ?എന്നാൽ കുങ്കുമപ്പൂവ് ഇങ്ങനെയൊന്ന് പരീക്ഷിക്കൂ…

സൗന്ദര്യ സംരക്ഷണത്തിനോടൊപ്പം തന്നെ ആരോഗ്യസംരക്ഷണ കാര്യങ്ങളിലും കുങ്കുമപ്പൂവ് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് കുങ്കുമപ്പൂ . ദൈനംദിന ഭക്ഷണത്തില്‍ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂ ചേര്‍ക്കുന്നതിലൂടെ നിറയെ ഗുണങ്ങള്‍ ലഭിക്കും. കുങ്കുമപ്പൂവ് കഴിക്കുന്നതിലൂടെ എന്തെല്ലാം ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതെന്നു നോക്കാം.

Advertisements

ആര്‍ത്തവത്തിനു മുൻപായി സ്ത്രീകളിലുണ്ടാവുന്ന പ്രീമെൻസ്ട്രല്‍ സിൻഡ്രോം ലക്ഷണങ്ങളായ ദേഷ്യം, തലവേദന, വേദന, ഉത്കണ്ഠ തുടങ്ങിയവ അകറ്റാൻ കുങ്കുമപ്പൂ കഴിക്കുന്നത് സഹായിക്കുന്നു. ഫെര്‍ട്ടിലിറ്റി മെച്ചപ്പെടുത്തുന്നു. കുങ്കുമപ്പൂവ് പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ശേഷിയും ലൈംഗിക സംതൃപ്തിയും വര്‍ദ്ധിപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുങ്കുമപ്പൂവില്‍ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.

കുങ്കുമപ്പൂവിന്റെ ഔഷധഗുണം കാരണം ഗര്‍ഭിണികള്‍ക്ക് ആരോഗ്യ വിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യുന്നു. കുങ്കുമപ്പൂവിന്റെ ആന്റീഡിപ്രസന്റ് പ്രവര്‍ത്തനം ഗര്‍ഭകാലത്ത് ഉണ്ടാകുന്ന മൂഡ് സ്വിങ്സിനെ കുറയ്ക്കാൻ സഹായിക്കുന്നു. കുങ്കുമപ്പൂവ് ദഹനത്തിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ കുങ്കുമപ്പൂവ് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കും.

ത്വക്കിന് ആരോഗ്യം നല്കുന്നു- ത്വക്കിന് നിറം നല്കുന്നതിനൊപ്പം മുഖക്കുരുവും കരുവാളിപ്പും മാറാന്‍ കുങ്കുമപ്പൂവ് തുളസി നീരും ചേര്‍ത്തു പുരട്ടുന്നത് നല്ലതാണ്. ശുദ്ധമായ ചന്ദനപ്പൊടിയും രണ്ട് സ്പൂണ്‍ പാലും രണ്ടോമൂന്നോ കുങ്കുമപ്പൂ നാരുകളും ചേര്‍ത്ത് മുഖത്തു തേച്ചു പിടിപ്പിച്ചാല്‍ മുഖത്തിന് നല്ല തിളക്കം ലഭിക്കും. മൃതകോശങ്ങള്‍ മാറ്റാനും വരണ്ട ചര്‍മ്മം മാറാനും മുഖത്തെപാടുകള്‍ ഇല്ലാതാക്കാനും കുങ്കുമപ്പൂവ് പാലില്‍ ചേര്‍ത്ത് പുരട്ടുന്നത് ഫലപ്രദമാണ്.

ഉറക്കക്കുറവ് ഇല്ലാതാക്കുന്നു- കുങ്കുമപ്പൂവില്‍ ധാരാളം മാംഗനൈസ് അടങ്ങിയിട്ടുളളതിനാല്‍ അതിന്റെ സഡേറ്റിവ് എഫക്റ്റ് നല്ല ഉറക്കം നല്കാന്‍ സഹായിക്കുന്നു.

മുടി വട്ടത്തില്‍ കൊഴിയുന്നത് തടയുന്നു- കുങ്കുമപ്പൂവ് ഇരട്ടിമധുരവും പാലും ചേര്‍ത്ത് മുടികൊഴിയുന്ന സ്ഥലങ്ങളില്‍ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയണം. കുറച്ചു നാള്‍ തുടര്‍ച്ചയായി ചെയ്താല്‍ മുടി വട്ടത്തില്‍ കൊഴിഞ്ഞ് കഷണ്ടി ആകുന്ന അവസ്ഥക്ക് മാറ്റം ഉണ്ടാകും. മുടി കൊഴിച്ചിലിനും ഈ മാര്‍ഗ്ഗം നല്ലതാണ്.

ഓര്‍മ്മയും ശ്രദ്ധയും കൂട്ടുന്നു- അമിലോയിഡ് ബീറ്റ അടിയുന്നത് തടയുന്നതിലൂടെ കുങ്കുമപ്പൂവ് ഓര്‍മ്മശക്തി കുറക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുന്നു. അള്‍ഷിമേഴ്‌സ് രോഗ ചികിത്‌സയിലെ പ്രധാന ഘടകമാണ് അമിലോയിഡ് ബീറ്റ. ഇത് ഘടകം അടിയുന്നതാണ് ഓര്‍മ്മക്കുറവിന് കാരണമായി കണക്കാക്കപ്പെടുന്നത്.

ആര്‍ത്തവ വേദന കുറക്കുന്നു- കുങ്കുമപ്പൂവിലെ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളുമാണ് വേദന കുറക്കാന്‍ സഹായിക്കുന്നത്. ആസ്തമ കുറക്കുന്നു- പഴയകാലത്ത് ആളുകള്‍ ആസ്മകുറയാനായി ഉപയോഗിച്ചിരുന്ന ഔഷധമായിരുന്നു കുങ്കുമപ്പൂവ്.

എല്ലുകളുടെ ആരോഗ്യം കൂട്ടുന്നു- കാല്‍ഷ്യം ധാരാളം അടങ്ങിയിട്ടുളളതിനാല്‍ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ക്യാന്‍സറിനെ ചെറുക്കുന്നു- കുടലിനെ ബാധിക്കുന്ന കൊളോറെക്റ്റല്‍ ക്യാന്‍സര്‍ കോശങ്ങളെ കുങ്കുമപ്പൂവിലെ ക്രോസിന്‍ ഘടകങ്ങള്‍ തടയുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാനും കുങ്കുമപ്പൂവിനു കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

പ്രതിരോധശേഷി കൂട്ടുന്നു- ഇതിലെ പോഷകഘടകങ്ങളും ആന്റിബയോട്ടിക്കുകളും ഇമ്മ്യൂണ്‍ സിസ്റ്റത്തെ ശക്തിപ്പെടുത്തുന്നു. ബ്ലഡ്പ്രഷര്‍ കുറക്കുന്നു- കുങ്കുമപ്പൂവിലെ ക്രോസെറ്റിന്‍ രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ സഹായിച്ച്‌ ബി.പി നോര്‍മ്മലാക്കി നിലനിര്‍ത്തുന്നു. നല്ല ഗുണം കിട്ടാനായി ഇളം ചൂടുപാലില്‍ കുങ്കുമപ്പൂവ് ചേര്‍ത്ത കഴിക്കണം.

ഹ്യദയാരോഗ്യം കൂട്ടുന്നു- കുങ്കുമപ്പൂവിലെ ക്രോസെറ്റിന്‍ രക്തക്കുഴലുകളുടെയും ധമനികളുടെയും ആരോഗ്യം കാത്തുരക്ഷിക്കുന്നു. ഇതിലെ ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ ഹ്യദയത്തെ സംരക്ഷിക്കുന്നു. കണ്ണുകളുടെ ആരോഗ്യം കൂട്ടുന്നു- ഇതില്‍ അടങ്ങിയിരിക്കുന്ന സഫ്‌റനാല്‍ തെളിഞ്ഞ കാഴ്ചശക്തി നല്കാന്‍ സഹായിക്കുന്നു.

ഡിപ്രഷന്‍ കുറക്കുന്നു- കുങ്കുമപ്പൂവിലുളള ഡിപ്രഷനെ തടയുന്ന രാസഘടകങ്ങളും, സേറോട്ടോണിന്റെ അളവു കൂട്ടുന്ന ബി-വൈറ്റമിനുകളും മാനസികസമ്മര്‍ദ്ദം കുറക്കുന്നു. സേറോട്ടേണിന്‍ അളവു കൂട്ടുന്നത് സന്തോഷവും മാനസിക ഉണര്‍വ്വും ഉണ്ടാക്കുന്നു. കരോട്ടിനോയിഡ്‌സിന്റെ സാന്നിധ്യം സ്‌കിന്നിനും കണ്ണിനും ആരോഗ്യം പ്രദാനം ചെയ്യുന്നു.

സുരക്ഷിതമായ ഫുഡ് കളര്‍- ഏറ്റവും സുരക്ഷികമായി ഉപയോഗിക്കാവുന്ന പ്രകൃതിദത്ത ഫുഡ് കളറാണ് കുങ്കുമപ്പൂവ്. മാരക വിഷമുളള രാസവസ്തുക്കള്‍ ഭക്ഷത്തിന് നിറം നൽകുമ്പോള്‍ ഉണ്ടാകാന്‍ ഇടയുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കുങ്കുമപ്പൂവ് ഉപയോഗിച്ചാല്‍ മതിയാവും. ഭക്ഷണത്തിന് ആകര്‍ഷകമായ നിറം നല്കുന്നു എന്നതും കുങ്കുമപ്പൂവിന്റെ പ്രത്യേകതയാണ്.

സൗന്ദര്യത്തോടൊപ്പം ആരോഗ്യവും സംരക്ഷിക്കുന്ന കുങ്കുമപ്പൂവ് രാത്രി കിടക്കുന്നതിനു മുന്‍പ് പാലിനൊപ്പം ചേര്‍ത്തു മിതമായ അളവില്‍ കഴിക്കാവുന്നതാണ്. അമിത അളവില്‍ കുങ്കുമപ്പൂവ് കഴിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.