കശുവണ്ടിപ്പരിപ്പ് ഒഴിവാക്കേണ്ടത് ആരൊക്കെ? അറിയാം…

നട്‌സ് പൊതുവേ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളവയാണ്. ഇതില്‍ ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്‌സ് എന്നിവയെല്ലാം പെടും. കശുവണ്ടിപ്പരിപ്പ് അഥവാ കാഷ്യൂനട്‌സ് പല പോഷകങ്ങളും അടങ്ങിയ ഒന്നാണ്. എന്നാല്‍ ചില പ്രത്യേക രോഗമുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഏത് രോഗമുള്ളവരാണ് ഇത് ഒഴിവാക്കേണ്ടതെന്നറിയുക.

Advertisements

വൃക്കരോഗമുള്ളവര്‍ കശുവണ്ടിപ്പരിപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടെങ്കിലും ഫോസ്ഫറസ് ഇതില്‍ ധാരാളമുണ്ട്. ഇതിനാല്‍ കിഡ്‌നി ആരോഗ്യത്തിന് ഇത് നല്ലതല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിഡ്‌നി സറ്റോണ്‍ പ്രശ്‌നമുള്ളവരും ഇത് ഉപയോഗിയ്ക്കുന്നത് ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമാകുന്നതാണ് നല്ലത്. സ്റ്റോണ്‍ ഉണ്ടാക്കാന്‍ ഇടയുള്ള ഓക്‌സലേറ്റുകള്‍ രൂപപ്പെടാന്‍ കശുവണ്ടിപ്പരിപ്പ് ഇടയാക്കും. ഇതിനാല്‍ ഇത്തരം പ്രശ്‌നമുള്ളവര്‍ കശുവണ്ടിപ്പരിപ്പിന്റെ ഉപയോഗം നിയന്ത്രിയ്ക്കുന്നതാണ് നല്ലത്. ഡോ്ക്ടറുടെ അഭിപ്രായം തേടുന്നത് ഇക്കാര്യത്തില്‍ നല്ലതായിരിയ്ക്കും.

ഇതുപോലെ തടി കൂടുതലുള്ളവരും ഇത് കഴിയ്ക്കുന്നത് നല്ലതല്ലെന്ന് വേണം, പറയുവാന്‍. കശുവണ്ടിപ്പരിപ്പില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് തടി കൂടുതലാകാന്‍ ഇടയാക്കും. പ്രത്യേകിച്ചും ഇത് വറുത്ത് കഴിയ്ക്കുന്നത്. ഇതുപോലെ തന്നെ കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരും ഇത് അധികം കഴിയ്ക്കുന്നത് നല്ലതല്ലെന്ന് പറയാം. കൊളസ്‌ട്രോള്‍ അധികമാകാന്‍ ഇടയാക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്.

Hot Topics

Related Articles