സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും; ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകുമോ എന്നതിന്റെ അന്തിമ തീരുമാനവും ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ നവകേരള സദസ്സിന്റെ വിലയിരുത്തലും ഇതോടൊപ്പം ഉണ്ടാകും.

Advertisements

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടക്കും. നവ കേരള സദസ്സ് വൻ വിജയമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാൻ സര്‍ക്കാരിന് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എല്‍ഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക.

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചര്‍ച്ച ചെയ്യാൻ സാധ്യതയുണ്ട്. പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഉള്ളതിനാല്‍ ചീഫ് സെക്രട്ടറി വി വേണു ചടങ്ങിന് എത്തില്ല. പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പങ്കെടുക്കുക.

Hot Topics

Related Articles