കോട്ടയം : മുണ്ടക്കയം ഇളം പ്രാമല എസ്റ്റേറ്റ് സൂപ്പർവൈസറുടെ കൊലപാതകക്കേസിൽ പ്രതിയെ വെറുതെ വിട്ടു. സൂപ്പർവൈസറായ അരവിന്ദനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ വെറുതെ വിട്ടത്. കേസിലെ പ്രതിയായ മാത്യുവിനെയാണ് കോട്ടയം അഡീഷണൽ കോടതി അഞ്ച് ജഡ്ജി സാനു എസ്.പണിക്കർ വെറുതെ വിട്ടത്. സംഭവം നടന്നതിന് ശേഷം 45 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തെളിവുകളും രേഖകളും ഹാജരാക്കിയെങ്കിലും പ്രതിക്കെതിരെ അവ നിലനിൽക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി. പ്രതിഭാത്തിനു വേണ്ടി അഭിഭാഷകരായ അഡ്വ. കെ.എസ്ആസിഫ് , അഡ്വ. ഷാമോൻ ഷാജി
Advertisements
അഡ്വ.വിവേക് മാത്യു വര്‍ക്കി, അഡ്വ.വരുൺ ശശി , അഡ്വ. ലക്ഷ്മി ബാബു, അഡ്വ.നെവിൻ മാത്യു എന്നിവർ ഹാജരായി.