നീണ്ടൂർ : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ടിലെ ഇരുപത് ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച കൈപ്പുഴ അംബിക വിലാസം കോളനിയിലെ അൻപതോളം കുടുംബങ്ങൾക്ക് പ്രയോജനം കിട്ടുന്ന സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു. അറുപതടി യോളം താഴ്ചയുള്ള അപകടം നിറഞ്ഞ ഈ പ്രദേശത്തെ സംരക്ഷണ ഭിത്തി നിർമ്മിക്കുവാൻ സാധിച്ചത് ഈ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് വർഷങ്ങളായി ഉണ്ടായികൊണ്ടിരുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ സാധിച്ചതായി ഡോ. റോസമ്മ സോണി പറഞ്ഞു.വരുന്ന വർഷവും ബാക്കി പ്രദേശത്തിന് ഗുണം നൽകുന്ന രീതിയിൽ വികസന ഫണ്ട് വിനിയോഗിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ അറിയിച്ചു.നീണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലിസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സവിധ ജോമോൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സിനു ജോൺ, മരിയ ഗോരെത്തി,പുഷ്പമ്മ തോമസ്, സൗമ്യ വിനീഷ്, വികസന സമിതി ഭാരവാഹികളായ കെ. ആർ. ഷാജി, പൊന്നമ്മ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.