കോട്ടയം : മികച്ച പൊതുപ്രവർത്തകനുള്ള ഭാരതരത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡിന് അഡ്വ. അനിൽ ബോസ് അർഹനായി. സാമൂഹിക സാംസ്കാരിക കായിക രംഗത്തെ ഇടപെടലുകൾ, ദേശീയോദ്‌ഗ്രഥനത്തിന് ഗെയിംസിലുള്ള സംഭാവന , കാർഷിക പാരിസ്ഥിതിക പ്രവർത്തനരംഗത്ത് ഡോ. എം എസ് സ്വാമിനാഥന്റെ കീഴിലെ പ്രവർത്തനങ്ങൾ, രാജ്യത്തിൻറെ ഐക്യത്തിനു വേണ്ടിയുള്ള പരിശ്രമം ഭാരത് ജോഡോ യാത്രയിലെ മുഴുവൻ സമയപങ്കാളിത്തം എന്നിവ കണക്കിലെടുത്താണ് പുരസ്കാരം. അഭിഭാഷകനും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു. വ്യത്യസ്ത തുറകളിലെ സേവനങ്ങൾ കണക്കിലെടുത്താണ് മികച്ച പൊതുപ്രവർത്തകനുള്ള ഭാരതരത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡിന് അഡ്വ. അനിൽ ബോസ് അർഹനായത്. അവാർഡ് ഹൈക്കോർട്ട് ജഡ്ജ് പത്മനാഭ കെദലിയായിൽ നിന്നും ബാംഗ്ലൂരിൽ ഏറ്റുവാങ്ങി. സയൻസ് സർവകലാശാല വൈസ് ചാൻസിലർ എച്ച് ശിവപ്പ , ഡിസ്റ്റിക് ജഡ്ജ് രാധാകൃഷ്ണ ഹൊള്ള, ഡയറക്ടർ ലക്ഷ്മി നാരായണൻ സ്വാമി ഗ്ലോബൽ എക്കണോമിക് പ്രോഗ്രസീവ് & റിസർച്ച് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കോട്ട അമീർ ഐ എസ് ബാഷ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസം, ആരോഗ്യം, പൊതുപ്രവർത്തനം, സ്പോർട്സ് ,കൃഷി പരിസ്ഥിതി, സന്നദ്ധ പ്രവർത്തനം ,ആർമി,ശാസ്ത്രം വിവിധ മേഖലകളിൽ ഉള്ള 12 ഓളം ആളുകൾക്കാണ് അവാർഡ്. മദർ തെരേസ, ഇന്ദിരാഗാന്ധി, അബ്ദുൽ കലാം, തുടങ്ങിയ വ്യക്തിത്വങ്ങളുടെ പേരിലാണ് വ്യത്യസ്ത മേഖലകളിൽ അവാർഡ് നൽകിയത്.