ചങ്ങനാശ്ശേരി : സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 147 മത് ജയന്തി ആഘോഷത്തിന് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് തിരി തെളിഞ്ഞു. ജാതി തിരിച്ചുള്ള സെൻസസ് നടപടികളിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടു. എൻ.എസ്.എസ് ഭരണഘടന അനുശ്വാസിക്കുന്ന തുല്യത ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ലഭ്യമാക്കുകയായിരുന്നു ഭരണഘടന ശില്പികളുടെ ലക്ഷ്യം.
സംവരണം ഉള്ള ജാതിക്കാരും സംവരണം ഇല്ലാത്തവരും പരസ്പരം ശത്രുക്കളായി മാറുന്ന സവർണ്ണ, അവർണ്ണ സംസ്കാരം വളർത്തുന്നതിന് ആധാരം ജാതി സംവരണമാണന്നും ഇത് രാജ്യത്തിന് ഗുണകരമല്ലന്നും എൻ എസ് എസ് കുറ്റപ്പെടുത്തി. ജാതി മതവിശ്വാസം ഇല്ലാതെ വിദ്യാഭ്യാസപരമായും, സാമൂഹ്യപരമായും, തൊഴിൽപരമായും പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിൽ എത്തിക്കുവാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്, വോട്ട് രാഷ്ട്രീയ മാത്രം കണക്കിലെടുത്ത് വിഭജിച്ച് നിർത്തി പരസ്പരം കലഹിപ്പിച്ച് ജാതിയുടെ പേരിൽ രാജ്യത്തെ വർഗീയത വളർതുന്നത് ഇല്ലാതാക്കി , ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമായി നിൽക്കുന്ന ജാതി സംവരണം അവസാനിപ്പിച്ച് ജാതി തിരിച്ചുള്ള സെൻസസ് ഉപേക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് എൻ.എസ്.എസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.