പാലാ : ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ ബഷീർ (68) മകൻ സുഹാസ് ബഷീർ ( 43) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12.30യോടെ പാലാ – പൊൻകുന്നം റൂട്ടിൽ പൈകയ്ക്കു സമീപമായിരുന്നു അപകടം. ഏറ്റുമാനൂരിൽ പോയി വരികയായിരുന്നു ബൈക്ക് യാത്രക്കാർ. ശബരിമല ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന ആംബുലൻസും ബൈക്കുമാണ് കൂട്ടിയിടിച്ചതെന്നു പറയുന്നു.
Advertisements