കോട്ടയം :ശുചിമുറിയിലേക്ക്പോകവേ കാൽ വഴുതി ക്ലോസറ്റിൽ വീണ് പെൺകുട്ടിയുടെ കാലില്‍ സാരമായ പരിക്കേറ്റു.കോട്ടയം മെഡിക്കൽ കോളജ് മാനസിക രോഗ ചികിത്സാ വിഭാഗത്തിലായിരുന്നു സംഭവം.തിരുവല്ല വള്ളംകുളം സ്വദേശിനിയായ 24 കാരിക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6 30 നായിരു സംഭവം.വാർഡിൽ കഴിഞ്ഞിരുന്ന പെൺകുട്ടി പ്രാഥമികകൃത്യത്തിനായി പോകവേശുചി മുറിയിൽ കാൽ വഴുതി ക്ലോസറ്റിന്റെ അകത്തു പോകുകയായിരുന്നു.കരച്ചിൽ കേട്ട് ജീവനക്കാർ ഓടിയെത്തി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.തുടർന്ന് കോട്ടയത്ത് നിന്ന് അഗ്നിശമനാഉദ്യോഗസ്ഥരെത്തി ഒന്നര മണിക്കൂർ പരിശ്രമിച്ച ശേഷമാണ് പെൺകുട്ടിയുടെ കാൽ ക്ലോസറ്റിൽ നിന്നും പുറത്തെടുത്തത്. ഇടതുകാലിന്റെ മുട്ടുവരെ സാരമായി പരിക്കേറ്റ പെൺകുട്ടിയെ അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം വീണ്ടും മാനസിക രോഗ വിഭാഗം വാർഡിലേക്ക് മാറ്റി. എസ് എഫ് ആർ ഒ കെ കെ പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനാഉദ്യോഗസ്ഥരായ വി അനീഷ്, വിരാജീവ്കുമാർ, അഹമ്മദ് ഷാഫി, എസ് ഷിനു,വി അഭിലാഷ് എന്നിവരാണ് പെൺകുട്ടിയെ രക്ഷപെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്.