കോട്ടയം: എം.ഡി.എം.എയും കഞ്ചാവും കൈവശം വെച്ചന്ന കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. കേസിലെ പ്രതികളായ കെലിൻ മോഹൻ, അജയ് അശോക് എന്നിവരെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് വിട്ടയച്ചത്. പ്രതികളിൽ നിന്നും രണ്ട് പൊതികഞ്ചാവും ക്രിസ്റ്റൽ രൂപത്തിലുള്ള കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് പാമ്പാടി റേഞ്ച് സംഘം പെട്രോളിംങ്ങിനിടെ പിടികൂടുകയായിരുന്നു. തുടർന്നു, പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. എൻഡിപിഎസ് ആക്ടിലെ 22 (എ), 25, 60(3) , 20 (ബി) 11 എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രോസിക്യൂഷൻ 18 ഓളം രേഖകൾ ഹാജരാക്കുകയും സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രതി ഭാഗത്തിനു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി.