കോട്ടയം : കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ൻ്റെ നേതൃത്വത്തിലുള്ള ഫുഡ് ഫെസ്റ്റിന് നാഗമ്പടം മൈതാനത്ത് തുടക്കമായി. ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ , റൗണ്ട് ടേബിൾ സെക്രട്ടറി റെന്നിൻ എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു. എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. ഫുഡ് ഫസ്റ്റ് ചെയർമാൻ സിറിൽ ഫ്രാൻസിസ് കൺവീനർ വിവേക് തോമസ് എന്നിവർ പങ്കെടുത്തു. മേള 28 ന് സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് ആറ് മുതൽ രാത്രി 10.30 വരെയാണ് ഭക്ഷ്യമേള നടക്കുക. 26 ഫുഡ് സ്റ്റാളുകളും 28 നോൺ ഫുഡ് സ്റ്റാളുകളും 12 ഓട്ടോ സ്റ്റാളുകളുമാണ് ഉള്ളത്. പരിപാടി നടക്കുന്ന അഞ്ച് ദിവസവും വൈകിട്ട് മൈതാനത്ത് കലാപരിപാടികളും അങ്ങേറും. 60000 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഫ്ളോർ ഒരുക്കിയാണ് ഫുഡ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. വൃത്തി ഉറപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 1000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിലും , നാഗമ്പടം മൈതാനത്തും പാർക്കിങ്ങിനായി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കാർണിവലിന് സമാനമായ അന്തരീക്ഷവും ഇതിൻ്റെ ഭാഗമായി ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. മേളയിൽ സംസ്ഥാനത്തെയും കേരളത്തിനും പുറത്തെയും ഹോട്ടലുകളും ഭക്ഷണശാലകളും വൈവിധ്യമാർന്ന ഇനങ്ങളുമായി എത്തും.