ആലപ്പുഴ : പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ യൗസേപ്പ് പിതാവിന്റേയും ദര്‍ശന തിരുനാളിന് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍ കൊടിയേറി. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ് ഇന്‍ചാര്‍ജ്ജ് ഫാ. ജോസഫ് കാമിച്ചേരി, സഹവികാരിമാരായ ഫാ. വര്‍ഗ്ഗീസ് പുത്തന്‍പുര, ഫാ. ടോണി കോയില്‍പ്പറമ്പില്‍, ഫാ. സേവ്യര്‍ വെട്ടിത്താനം, ഫാ. ജോണ്സണ് മുണ്ടുവേലില് എന്നിവര്‍ സഹകാര്‍മികരായിരുന്നു പ്രസുദേന്തി ജോണ്സണ് കല്ലറയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ബാബു മണ്ണാന്തുരുത്തില്, കണ്‍വീനര്‍മാരായ ജെയിന് മാത്യു കറുകയില്‍, റെജി ചക്കനാട്, സന്തോഷ് മാത്യു കളത്തൂര്‍, സാബു ആന്റണി പുത്തന്‍പുരയ്ക്കല്‍, സജി മീനത്തേരില്‍, കെ തങ്കച്ചന് എഴുപതില്ചിറ, കുഞ്ഞുമോന്, പട്ടത്താനം, സോണി തെക്കേടം, കുഞ്ഞുമോന് പള്ളിച്ചിറ, കുഞ്ഞുമോള്‍ ആന്‍ണി കട്ടപ്പുറം, ജോബിന് മണലേല്‍, സുനിതാ മോനിച്ചന് കറുകപറമ്പില് എന്നിവര്‍ നേതൃത്വം നല്കി.
ഞായറാഴ്ച (ഇന്ന്) രാവിലെ 5.30 ന് ഖാലാദ് ശഹറാ, വിശുദ്ധ കുര്‍ബാന, 7.15 ന് സപ്രാ, വിശുദ്ധ കുര്‍ബാന, 9.30 ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് നാലിന് ജപമാല, 4.30 ന് വി. കുര്‍ബാന, വചനസന്ദേശം – ഫാ. ആന്റണി ചൂരവടി, സാന്താമേശ ദര്‍ശനസമൂഹാംഗങ്ങള്‍. 30 ന് വൈകിട്ട് ഏഴിന് പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും നടക്കും. ഫെബ്രുവരി രണ്ടിനാണ് തിരുനാള്‍. ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റു നടത്തുന്നത് കാട്ടുംഭാഗം കരക്കാരാണ്.