കോട്ടയം: കോട്ടയത്തെ കൗൺസിലിംഗ് & റിസർച്ച് സെന്ററായ ‘സൈലേൺ’ (PSYLEARN) കേരള ഗവണ്മെന്റിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ (SRC) അഫീലിയേഷൻ നേടിയിരിക്കുന്നു. ആയതിനാൽ കൗൺസിലിംഗിലും, ലേണിംഗ് ഡിസബിലിറ്റിയിലും കേരള ഗവണ്മെന്റിനു കീഴിലെ എസ്ആർസി ഡിപ്ലോമ & പിജി ഡിപ്ലോമ കോഴ്സുകൾ നൽകാൻ സൈലേണിനു അംഗീകാരം ഉണ്ടായിരിക്കും. പൊതുജനങ്ങൾക്കിടയിൽ മാനസിക ആരോഗ്യത്തിന്റെ പ്രസക്തി ബോധ്യമായിരിക്കുന്ന സമീപ കാലത്തിൽ ഒരുപാട് കൗൺസിലിംഗ് തട്ടിപ്പുകൾക്കും, വ്യാജ അംഗീകൃത കോഴ്സുകൾളും ജനങ്ങൾ ഇരയാവുകയാണ്. ഇത്തരത്തിലുള്ള ഗുരുതര വീഴ്ചകളെ തടയുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപം കൊടുത്ത് മുന്നോട്ട് വയ്ക്കുന്ന ചുവടുവെയ്പ്പാണ് ഇത്തരത്തിലുള്ള കൗൺസിലിംഗ് കോഴ്സുകൾ.
അതാത് സ്ഥാപനങ്ങളുടെ മാത്രം പേരിലുള്ള സർട്ടിഫിക്കറ്റിനു യാതൊരു അംഗീകാരവും ഉണ്ടാകില്ല എന്ന യാഥാർഥ്യം മനസിലാക്കി തട്ടിപ്പിന് ഇര ആകാതിരിക്കാനും വിദ്യാർത്ഥികൾ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സ് ഒരു വർഷവും, സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സ് ആറ് മാസവുമാണ്. കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. ഈ കോഴ്സുകളോടൊപ്പം സൗജന്യമായി ക്ലാസ്സും, പഠന സാമഗ്രികളും, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നയിക്കുന്ന പ്രാക്ടിക്കൽ ക്ലാസ്സുകളും ഉണ്ടാകുന്നതാണ്. കൂടാതെ ഇന്റേൺഷിപ് സൗകര്യങ്ങൾക്കും ഇവിടെ അവസരമുണ്ട്.
പ്രായപരിധിയില്ലാതെ പഠിക്കാനുള്ള സാധ്യത,
മികച്ച പ്രാക്ടിക്കൽ സൗകര്യമുള്ള ലാബ് സൗകര്യം, മറ്റു പഠനത്തോടൊപ്പവും ജോലിയോടൊപ്പവും പഠിക്കാൻ അവസരം, പ്രൊഫഷണൽ ആയിട്ടുള്ള മികച്ച അധ്യാപകർ, പിഎച്ച്ഡി ഹോൾഡേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് നയിക്കുന്ന ഓൺലൈൻ & ഓഫ്ലൈൻ ക്ലാസ്സുകളും ഇവിടെ ഉണ്ടാകുന്നതാണ്.