കോട്ടയം: റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ മലയാളി കമാൻഡന്റ്റിന്റെ പേരില്‍ റോഡ് സമര്‍പ്പിച്ച് ബി.എസ്.എഫ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.എസ്.എഫ്. കമാന്റന്റായി സേവനമനുഷ്ഠിക്കെയാണ് കോട്ടയം കുമരകം സ്വദേശി എം.കെ. അശോക് കുമാര്‍ അകാലത്തിൽ മരണപ്പെടുന്നത്. അശോക് കുമാറിന്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ബി.എസ്.എഫ് റിപ്പബ്ലിക് ദിനത്തില്‍ രാജസ്ഥാനിലെ ജോദ്പൂരില്‍ റോഡ് തുറന്നു കൊടുത്തത്.
അശോക് കുമാറിന്റെ പേരില്‍തന്നെയാണ് റോഡ് നാമകരണം ചെയ്തിരിക്കുന്നത്.
ബി.എസ്.എഫ്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ അസീം വ്യാസാണ് ഫലകം അനാച്ഛദനം നടത്തി റോഡ് നാടിന് സമർപ്പിച്ചത്. കുമരകം മണലില്‍പറമ്പില്‍ വീട്ടിൽ റിട്ട. പോലീസ് ഇന്‍സ്‌പെക്ടര്‍ പരേതനായ എം.കെ. കുമാരന്റെയും റിട്ട. ഹെഡ്മിസ്‌ട്രേസ് എന്‍. ലക്ഷ്മികുട്ടിയമ്മയുടെയും മകനാണ് അശോക് കുമാര്‍. ആഷ എം.കുമാര്‍, ഇന്ദു എം.കുമാര്‍ എന്നിവരാnണ് ഹോദരങ്ങൾ.