കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ അമിത വേഗത്തിൽ എത്തിയ ബൈക്ക് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തി : അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതിമാർക്കും കുട്ടികൾക്കും പരിക്ക്

റിപ്പോർട്ട് : കോട്ടയം മെഡിക്കൽ കോളജിൽ നിന്നും അജ്മി അനസ്

Advertisements

 കോട്ടയം : ഏറ്റുമാനൂർ പാറോലിക്കലിൽ അമിതവേഗത്തിൽ എത്തിയ ബൈക്ക് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്കും കുട്ടികൾക്കും പരിക്കേറ്റു. ഉഴവൂർ അരീക്കരയിൽ താമസിക്കുന്ന തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ ഹെൻസിലിൻ ജോർജ് (39),  ഭാര്യ അന്ന സോഫിയ (31) , മക്കളായ ഹലീന (8)ബിയോന (മൂന്നര )  എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11:00 മണിയോടുകൂടി ഏറ്റുമാനൂർ പാറോലിക്കലിൽ ആയിരുന്നു അപകടം. നാഗർകോവിൽ പോകുന്നതിനായി കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിലേക്ക് വരികയായിരുന്നു ദമ്പതികളും കുട്ടികളും. പാറോലിക്കൽ ഭാഗത്ത് വെച്ച് അമിതവേഗത്തിൽ എത്തിയ ബൈക്ക്, ഇവർ സഞ്ചരിച്ച സ്കൂട്ടറിനെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവരെ ആംബുലൻസിൽ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരുടെ സ്കൂട്ടറിൽ ഇടിച്ച ബൈക്ക് നിർത്താതെ പോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അജ്മി അനസ് 

അജ്മി അനസ് കോട്ടയം : ഏറ്റുമാനൂർ പാറോലിക്കലിൽ അമിതവേഗത്തിൽ എത്തിയ ബൈക്ക് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്കും കുട്ടികൾക്കും പരിക്കേറ്റു. ഉഴവൂർ അരീക്കരയിൽ താമസിക്കുന്ന തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ ഹെൻസിലിൻ ജോർജ് (39),  ഭാര്യ അന്ന സോഫിയ (31) , മക്കളായ ഹലീന (8)ബിയോന (മൂന്നര )  എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11:00 മണിയോടുകൂടി ഏറ്റുമാനൂർ പാറോലിക്കലിൽ ആയിരുന്നു അപകടം. നാഗർകോവിൽ പോകുന്നതിനായി കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിലേക്ക് വരികയായിരുന്നു ദമ്പതികളും കുട്ടികളും. പാറോലിക്കൽ ഭാഗത്ത് വെച്ച് അമിതവേഗത്തിൽ എത്തിയ ബൈക്ക്, ഇവർ സഞ്ചരിച്ച സ്കൂട്ടറിനെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവരെ ആംബുലൻസിൽ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരുടെ സ്കൂട്ടറിൽ ഇടിച്ച ബൈക്ക് നിർത്താതെ പോയി.

Hot Topics

Related Articles