ജെ.എസ് അടുരിന് സ്വീകരണം

തിരുവല്ല : കെ.പി.സി.സി.നയരുപീകരണ,ഗവേഷണ,പരിശീലന വിഭാഗം ചെയർമാൻ ആയി നിയമിതനായ ജെ.എസ് അടുരിന് സ്വീകരണം നൽകുന്നു.     ഡി.സി.സി.പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ചെയർമാനായും ,രജനി പ്രദീപ് ,കെ.ജി.റെജി, ഡോ: റോയിസ് മല്ലശ്ശേരി എന്നിവർ കൺവീനേഴ്സ് ആയും സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി 12 തിങ്കളാഴ്ച 2 ന് പത്തനംതിട്ട ഡി.സി.സി.ആഫീസിൽ ചേരുന്ന സ്വീകരണ സമ്മേളനം ആന്റോ ആൻറണി എം.പി. ഉദ്ഘാടനം ചെയ്യും.ഡി.സി.സി.പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.പ്രമുഖ്യ രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. ജെ.എസ്.അടൂർ എന്ന പേരിൽ മലയാളത്തിലെ എഴുത്തുകാരനായി അറിയപ്പെടുന്ന ജോൺ ശാമുവേൽ പ്രമുഖ അന്തർദേശീയ സാമൂഹ്യ -വികസന പ്രവർത്തകനും ഐക്യരാഷ്ട്ര സംഘടനയുടെ അന്തർദേശീയ വികസനകാര്യ വിഭാഗത്തിന്റെ മുൻ ഡയറക്ടറും,ഇന്ത്യൻ നാഷണൽ ഡെമോക്രസി നെറ്റ് വർക്കിന്റെ സെക്രട്ടറി ജനറലും,ജി.സി.എ.പി.സ്ഥാപക ഗ്ലോബൽ ചെയർമാനും,ഫോറം ഏഷ്യ സി.ഈ.ഓ.യും, ബോധിഗ്രാമിന്റെ സ്ഥാപകനുമാണ്.

Advertisements

Hot Topics

Related Articles