ഏറ്റുമാനൂരിൽ ഇനി ഉത്സവനാളുകൾ ; ക്ഷേത്ര ഉത്സവത്തിന് കൊടിയേറ്റി 

ഏറ്റുമാനൂർ : ചരിത്ര പ്രസിദ്ധമായ ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി താഴ്മൺ  മഠം കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ്  കൊടിയേറ്റ് കർമ്മം നടന്നത്. കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരം മനോജ്.കെ. ജയൻ നിർവ്വഹിച്ചു. എട്ടാം ഉത്സവദിനമായ ഫെബ്രുവരി 18 നാണ് ദർശന പുണ്യമേകുന്ന ഏഴരപ്പൊന്നാന ദർശനം. ഫെബ്രുവരി 20 ന് ആറാട്ടോടെ തിരുവുത്സവത്തിന് കൊടിയിറങ്ങും.

Advertisements

Hot Topics

Related Articles