കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി എൻ ഡി എ സ്ഥാനാർത്ഥി ആകും : സീറ്റ് വിഭജനത്തിൽ തത്വത്തിൽ ധാരണയുമായി എൻ ഡി എ ; കോട്ടയത്ത് ബി ഡി ജെ എസിന് നിർണ്ണായക സ്വാധീനമെന്ന് വിലയിരുത്തൽ

കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി എൻ.ഡി എ സ്ഥാനാർത്ഥിയാകും. കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ബിഡി ജെ എസിനും എസ് എൻ ഡി പി യ്ക്കും നിർണ്ണായക സ്വാധീനമുണ്ട് എന്ന് വിലയിരുത്തിയാണ് സീറ്റ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് സീറ്റ് നൽകാൻ ധാരണയായിരിക്കുന്നത്. ബി ജെ പി – ബി ഡി ജെ എസ് നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് തത്വത്തിൽ ധാരണയായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൻ ഡി എ സ്ഥാനാർത്ഥിയായി പി.സി തോമസാണ് മത്സരിച്ചത്. ഇക്കുറി പി.സി തോമസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലാണ്. ഈ സാഹചര്യത്തിൽ ബിജെപി സീറ്റ് ഏറ്റെടുക്കുമെന്നായിരുന്നു ധാരണ. എന്നാൽ , കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ബി ഡി ജെ എസിന് നിർണ്ണായക സ്വാധീനം ഉണ്ട് എന്ന് തിരിച്ചറിഞാണ് ഇപ്പോൾ സീറ്റ് തുഷാറിന് നൽകിയിരിക്കുന്നത്. 

Advertisements

കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ ഏറ്റുമാനൂർ , വൈക്കം നിയോജക മണ്ഡലങ്ങളിൽ ബി.ഡി ജെ എസിന് നിർണ്ണായക സ്വാധീനം ഉണ്ട്. ഏറ്റുമാനൂരിൽ മുൻപ് ബി ഡി ജെ എസ് നേതാവ് മത്സരിച്ചപ്പോൾ നിർണ്ണായക മത്സരം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നു. വൈക്കത്തും എസ് എൻ ഡി പി യും എൻ ഡി എ യും ഒന്നിച്ച് നിന്നാൽ നല്ല മത്സരം കാഴ്ച വയ്ക്കാൻ സാധിക്കും. അത് പോലെ തന്നെ പി.സി ജോർജ് ബി ജെ പിയിൽ എത്തിയതോടെ എൻ ഡി എയ്ക്ക് പാലായിലും മലയോര മേഖലയിലും  പ്രതീക്ഷ സജീവമായിട്ടുണ്ട്. കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എസ് എൻ ഡി പി സംഘടന സമ്പൂർണ കരുത്തോടെ കളത്തിൽ ഇറങ്ങിയാൽ ഇക്കുറി വിജയം ഉറപ്പിക്കാൻ ആകും എന്നാണ് തുഷാറും സംഘവും കരുതുന്നത്.

Hot Topics

Related Articles